ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയെ സഹപാഠികള് മര്ദിച്ച സംഭവത്തില് 7 കുട്ടികളെ പൊലീസ് ജുവനൈല് ഹോമിലേക്ക് മാറ്റി.
സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. വളവന്നൂര് യത്തീംഖാന വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള് ഒന്പതാം ക്ലാസ് വിദ്യാര്ത്ഥി മുഹമ്മദ് ഹര്ഷിദിനെയാണ് മര്ദിച്ചത്.
പരിക്കേറ്റ വിദ്യാര്ഥി കോട്ടക്കലിലെ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയില് തുടരുകയാണ്. ഇന്സ്റ്റാഗ്രാമില് റീല്സ് പങ്കുവച്ചതിലെ തര്ക്കമാണ് മര്ദനത്തിനു കാരണമായത്. വ്യാഴാഴ്ച്ചയായിരുന്നു ഹര്ഷദിനു മര്ദിച്ചത്. ഒമ്ബതാം ക്ലാസിലെ വിദ്യാര്ത്ഥികള് തന്നെയാണ് ഹര്ഷദിനെ മര്ദിച്ചതെന്ന് പൊലീസ് പറയുന്നു.
