കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ''അവാര്‍ഡ് സമര്‍പ്പണവും ഇശല്‍ കേരളം കലാസന്ധ്യ''യും പരിപാടി നവംബര്‍ 4-ന് ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ നടക്കും.
കേരള സ്പോര്‍ട്സ്, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. അധ്യക്ഷത വഹിക്കും. കെഇഎന്‍. കുഞ്ഞഹമ്മദ് സാംസ്‌കാരിക പ്രഭാഷണം നടത്തും. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എ പി നസീമ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍, അഡ്വ. എസ്. ഗിരീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി തിരൂരിലെ മുതിര്‍ന്ന കലാകാരരെ ആദരിക്കല്‍ ചടങ്ങും അക്കാദമിയില്‍ നിന്നും മാപ്പിള കലാ പഠന കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നടക്കും. അനുബന്ധമായി നടക്കുന്ന ഇശല്‍ കേരളം കലാ സന്ധ്യയില്‍ ഫോക് ആര്‍ട്സ് കള്‍ച്ചറല്‍ ഫോറം ഒപ്പനയും കോഴിക്കോട് കോല്‍ക്കളി സംഘം കോല്‍ക്കളിയും അവതരിപ്പിക്കും. ഫിറോസ് ബാബു, മണ്ണൂര്‍ പ്രകാശ്, റിഫാ മോള്‍, അസ്മ കോട്ടക്കല്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും.
വിവിധ മാപ്പിള കലകളില്‍ അവാര്‍ഡുകള്‍ നേടിയ 13 കലാകാരന്‍മാരും 2021, 2022, 2023 വര്‍ഷങ്ങളിലെ മികച്ച മാപ്പിള കലാ സാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളും അവാര്‍ഡുകള്‍ സ്വീകരിക്കും. പുല്ലങ്കോട് ഹംസാഖാന്‍, എം കെ ജയഭാരതി, എം ഒ നജീമാ ഹസ്സന്‍, വെള്ളയില്‍ അബൂബക്കര്‍, അലി കണ്ണോത്ത്, മജീദ് ആവിയില്‍, കോയ ഗുരുക്കള്‍ പന്നിയങ്കര, ബഷീര്‍ വി കെ പതിയാരക്കര, ഓടക്കല്‍ കുഞ്ഞാലി ഹാജി മണ്ണാരില്‍, മുഹമ്മദ് ഹുസൈന്‍ ഉസ്താദ്, അഹമ്മദ് കുട്ടി മൗലവി മാവണ്ടിയൂര്‍, കുഞ്ഞാലന്‍ കിഴിശ്ശേരി, ഡോ. എം മുല്ലക്കോയ, ഡോ. നൗഫല്‍ പി ടി, ഒ എം കരുവാരക്കുണ്ട്, ഡോ. മുനവ്വര്‍ ഹാനിഹ് എന്നിവരാണ് മാപ്പിള കലാ രംഗത്തെ അവാര്‍ഡ് ജേതാക്കള്‍.
തിരൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള മുതിര്‍ന്ന കലാകാരരായ കെ പി കുട്ടി വാക്കാട്, മോളി റാവു, നാരായണന്‍കുട്ടി, ഫാത്തിമ തിരൂര്‍, അറുമുഖന്‍ നിറമരുതൂര്‍, അപ്പുക്കുട്ടന്‍ നിറമരുതൂര്‍, ആബിദാറഹ്‌മാന്‍, സി കെ പകര, ഫരീദ് പറവണ്ണ, ബഷീര്‍ പുത്തന്‍ വീട്ടില്‍, ആറ്റക്കോയതങ്ങള്‍, ചന്ദുമാസ്റ്റര്‍, കെ ടി മുഹമ്മദ്, യൂസുഫ് താനൂര്‍, ഇ വി ഹാജറ നാസര്‍, താജുദ്ദീന്‍ നിറമരുതൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഡോ. ഹുസൈന്‍ രണ്ടത്താണി(അക്കാദമി ചെയര്‍മാന്‍), ബഷീര്‍ ചുങ്കത്തറ(അക്കാദമി സെക്രട്ടറി), പി പി ലക്ഷ്മണന്‍(സ്വാഗതസംഘം വൈസ് ചെയര്‍മാന്‍). എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
