Type Here to Get Search Results !

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; മലപ്പുറത്തു എല്ലോ അലേർട്ട്


സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.

ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും നല്‍കി. വയനാട്,മലപ്പുറം,പാലക്കാട്,തൃശൂർ,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലർട്ടാണ്.

മറ്റന്നാള്‍ മുതല്‍ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്തെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.