Type Here to Get Search Results !

സ്വര്‍ണ വില ഒരു ലക്ഷം കടന്നതോടെ വൻ ട്വിസ്റ്റ്; മലയാളികളുടെ പുതിയ തന്ത്രം..പെട്ട് വ്യാപാരികള്‍



ആദ്യമായി സ്വർണ വില ഒരു ലക്ഷം തൊട്ടത് ഇന്നലെയാണ്. 1,01600 രൂപ. ഇന്ന് വീണ്ടും സ്വർണ വില ഉയർന്നു.


ഒരു പവൻ വില 1,01,880 രൂപയിലെത്തി. അതായത് മൂന്ന് ശതമാനം ജി എസ് ടിയും 10 ശതമാനം പണിക്കൂലിയും ചേർത്താല്‍ ഒരു പവൻ വാങ്ങാന 1,15,429 രൂപ കൊടുക്കണം. എന്തായാലും വില വർധനവ് വലിയ ആഘാതമാണ് സ്വർണപ്രേമികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. വില ഉയർന്നതോടെ ആളുകള്‍ സ്വർണം വാങ്ങാൻ എത്തുന്നത് കുറഞ്ഞെന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. മാത്രമല്ല മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സീ ന്യൂസ് മലയാളം ചർച്ചയിലാണ് പ്രതികരണം.' വില ഉയർന്നതോടെ ജ്വല്ലറികളിലേക്ക് ആളുകള്‍ എത്തുന്നത് കുറഞ്ഞവെന്ന് വ്യാപാരിയായ അരുണ്‍ മാർക്കോസ്.മുൻകൂർ ബുക്കിംഗ് നടത്തിയ ആളുകളെ സംബന്ധിച്ച്‌ അവർ സുരക്ഷിതരാണ്. അവർക്ക് ഈ പറഞ്ഞ പോലെ വിലവർദ്ധനവിന്റെ ഒരു പ്രശ്നം അവരെ ബാധിക്കുന്നില്ല. എന്നാല്‍ പണം കൊടുത്തു വാങ്ങാനായിട്ട് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അവർ ഉദ്ദേശിക്കുന്ന സ്വർണം വാങ്ങണമെങ്കില്‍ വലിയ ഒരു തുക കൂടുതലായി നല്‍കേണ്ടതായിട്ട് വരും. അതിനാല്‍ ജ്വലറികളില്‍ ഒന്നും പുതിയതായി വാങ്ങാൻ എത്തുന്ന ആളുകളുടെ ഒരു തിരക്കൊന്നും അനുഭവപ്പെടുന്നില്ല. ആളുകള്‍ വളരെ വലിയ ആശങ്ക രേഖപ്പെടുത്തുകയാണ് . 20 പവൻ വാങ്ങാൻ പ്രതീ'ക്ഷിച്ചെത്തുന്ന ആളുകള്‍ 15 പവനിലേക്ക് ചുരുക്കുകയാണ്. അതാണ് ഇതിനകത്ത് ഉണ്ടായിരിക്കുന്ന വലിയ മാറ്റം. 15 പവൻ ആഗ്രഹിച്ചിരുന്നവർ 10 പവനാണ് വാങ്ങുന്നത്. അത്രയും വലിയൊരു വർദ്ധനവ ഉണ്ടായപ്പോള്‍ സാധാരണക്കാരായിട്ടുള്ള ആളുകള്‍ വളരെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എല്ലാവരും ഇപ്പോള്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്ന ഒരു സ്ഥിതിയാണ് ഉള്ളത്. ബാക്കിയുള്ള ആളുകള്‍ കയ്യിലുള്ള ആഭരണങ്ങള്‍ മാറ്റി വാങ്ങാനായിട്ട് മിനക്കിടാതെ ആ ആഭരണങ്ങള്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ഒരു അസറ്റ് ആയിട്ട് നല്‍കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അങ്ങനെയൊരു പുതിയ ട്വിസ്റ്റ് ആണ് ഉണ്ടാകുന്നത്.നിലവിലെ ഒരു മാർക്കറ്റ് അനുസരിച്ച്‌ ആവറേജ് 1.10 ലക്ഷം രൂപയൊക്കെ നല്‍കിയാലേ ഒരു പവൻ ആഭരണം ലഭിക്കൂ. നേരത്തേ ബുക്ക് ചെയ്ത് പൈസ ലോക്ക് ചെയ്യുകയാണ്. ഓരോ ജ്വല്ലറികളിലും ഓരോ രീതിയാണ്, ചിലർ 30% പണം വാങ്ങികൊണ്ട് ,ചില ജ്വല്ലറികള്‍ 50% പണം വാങ്ങികൊണ്ടൊക്കെയാണ് മുൻകൂർ ബുക്കിംഗ് സ്വീകരിക്കുന്നത്. അങ്ങനെയുള്ള ജ്വല്ലറികളെ സംബന്ധിച്ച്‌ ഇത് വലിയൊരു ബാധ്യതയായിട്ട് മാറുന്നുണ്ട്. അതേസമയം ആളുകളെ സംബന്ധിച്ച്‌ അത് വലിയൊരു ആശ്വാസമാണ് .ആളുകള്‍ക്ക് ബുക്ക് ചെയ്ത കുറഞ്ഞ റേറ്റില്‍ സ്വർണം കിട്ടും. ഒരു മാസം മുന്നേ രണ്ടു മാസം മുന്നേ ഒക്കെ ബുക്ക് ചെയ്തു മുമ്ബ് ബുക്ക് ചെയ്തിട്ടുള്ള ആളുകളുടെ ആ വിലയ്ക്ക് തന്നെ ജ്വല്ലറികള്‍ നല്‍കാൻ ബാധ്യസ്ഥരാണ്.
Tags