Type Here to Get Search Results !

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല; സംഘടനാപരമായ നടപടി മാത്രം മതിയെന്ന് കോണ്‍ഗ്രസ്


രാഹുല് മാങ്കൂട്ടത്തില് എം.എല്.എ സ്ഥാനം രാജിവെക്കില്ലെന്ന് കോണ്ഗ്രസ്. രാജിവെക്കണമെന്ന ആവശ്യം പാര്ട്ടി തള്ളി.







സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാര്ട്ടിയിലുണ്ടായ ധാരണ. രാഹുലിനെതിരായ ആരോപണങ്ങള് അന്വേഷിക്കാന് സമിതിയെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, രാഹുല് എം.എല്.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും.

യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്ന്ന് ആരോപണവിധേയനായ രാഹുല് മാങ്കൂട്ടത്തില് എം.എല്.എക്കെതിരെ കേസെടുക്കുന്നതില് ധൃതി കൂട്ടേണ്ടെന്നാണ് പൊലിസ് തീരുമാനം. മാധ്യമവാര്ത്തയുടെ അടിസ്ഥാനത്തില് മാത്രമാണ് പരാതി നല്കിയിട്ടുള്ളത്. അതിനാല് കേസെടുത്താല് കോടതിയില് തിരിച്ചടിയാകുമെന്നും പൊലിസ് വിലയിരുത്തുന്നു.

'ഗര്ഭഛിദ്രത്തിന് നിര്ബന്ധിച്ചു': രാഹുല് മാങ്കൂട്ടത്തിനെതിരേ പൊലിസിലും ബാലാവകാശ കമ്മീഷനിലും പരാതികള്

ആരോപണവിധേയനെതിരെ പരാതിക്കാരന് തെളിവുകള് ഹാജരാക്കാന് കഴിഞ്ഞിട്ടില്ലെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു. ഗര്ഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെണ്കുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല.

യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്ന്ന് ആരോപണവിധേയനായ രാഹുല് മാങ്കൂട്ടത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്ട്രല് പൊലീസിലും ബാലാവകാശ കമീഷനും പരാതി നല്കിയത്. യുവതിയും രാഹുലും തമ്മിലുള്ളതെന്ന നിലയില് പുറത്തുവന്ന ഫോണ് സംഭാഷണം ഉള്പ്പെടെ ചേര്ത്താണ് പരാതി നല്കിയിരിക്കുന്നത്. ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്നത് കുറ്റകരമായിരിക്കെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെടുന്നു.

രാഹുല് മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തില് ആരോപണമുന്നയിച്ചവരെ വിവാദത്തിലേക്ക് വലിച്ചിഴക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വ്യക്തമാക്കി. കോണ്ഗ്രസിലെ ഒരാള് ഗുരുതര കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്, പാര്ട്ടി കര്ശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് താന് മുന്കൈയെടുക്കും. ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെപോലുള്ള ഒരു കുട്ടി വന്നുപറഞ്ഞാല്, ഒരു പിതാവ് ചെയ്യുന്നത് പോലെ താനും ചെയ്തിട്ടുണ്ട്. ഇപ്പോള് പറയുന്ന ആരോപണങ്ങള് സംബന്ധിച്ച്‌ ഒരു പരാതിയും പാര്ട്ടിക്ക് മുന്നില് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു