വിവാഹ വാഗ്ദദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പുറം പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കരിപ്പൂർ വളപ്പിൽ മുഹമ്മദ് അബ്ദുൾ ജമാലാണ് അറസ്റ്റിലായത്. പള്ളിയ്ക്കൽ പഞ്ചായത്ത് ഭരണസമിതി അംഗവുമാണ് ജമാൽ.
തേഞ്ഞിപ്പലം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്‌ദാനം നൽകി കാക്കഞ്ചേരിയിലെ ഒരു ലോഡ്‌ജിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
ജമാലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജമാലിനെ പഞ്ചായത്ത് അംഗസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സിപിഎം പള്ളിക്കൽ ലോക്കൽകമ്മിറ്റി ആവശ്യപ്പെട്ടു.
എന്നാൽ, ലഹരി മാഫിയയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ്റെ പേരിലാണ് ജമാലിനെ കേസിൽ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
