താനൂർ: സംസ്ഥാന സർക്കാറിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 2.14 കോടി രൂപ ചെലവഴിച്ച് താനൂർ ഗവ: കോളേജിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൻ്റെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങൾക്കും ഉപകാരപ്പെടും വിധം മഡ്ർഫാണ് നിർമ്മിക്കുന്നത്.ഫുട്ബോൾ വോളിബോൾ, ഷട്ടിൽ ബാഡ്മിൻറൺ എന്നീ കളികൾക്ക് ഗ്രൗണ്ടിൽ സൗകര്യമൊരുക്കും.സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. രണ്ട് മാസത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിക്കരിക്കും.
കോളേജിൻ്റെ കെട്ടിട നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഒക്ടോബർ മാസത്തോടെ ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കോളേജിൻ്റെ പ്രവർത്തനം പുതിയ ക്യാമ്പസിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.2.5 കോടി രൂപ ചെലവിൽ ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തികളും നടന്നുവരുന്നു.9 കോടി രൂപ ചെലവിലുള്ള ലൈബ്രറി ബ്ലോക്കിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും.സ്റ്റേഡിയ ഉദ്ഘാടനം രാവിലെ10 മണിക്ക് കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി. വി. അബ്ദുറഹിമാൻ നിർവഹിക്കും.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് അധ്യക്ഷയാവും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി മുഖ്യാതിഥിയാവും ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ
സാമൂഹ്യ സംസ്കാരിക പ്രവർത്തകർ കായിക താരങ്ങൾ രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും
പത്രസമ്മേളനത്തിൽ സംഘാടകരായ ഒഴൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്ക്കർ കോറാട് കോളെജ് പ്രിൻസിപ്പൽ ഡോ. ജി ശ്രീലേഖ വൈസ് പ്രീൻസിപ്പൽ ഡോ. പി. അഷ്ക്കറലി കോളെജ്മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ മുജീബ് താനാളൂർ പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
