Type Here to Get Search Results !

പഞ്ചാബില്‍ ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്


ലൗലി പ്രൊഫഷനല് യൂനിവേഴ്സിറ്റിയുടെ സമീപം നിര്മിച്ച ശിഹാബ് തങ്ങള് കള്ച്ചറല് സെന്റര് ഇന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാനം ചെയ്യും.






പള്ളി, ലൈബ്രറി, കോണ്ഫറന്സ് ഹാള്, ഹോസ്റ്റല്, ഗസ്റ്റ് റൂം, മെസ്സ് തുടങ്ങിയ വിപുലമായ സൗകര്യമാണ് നാലുനില കെട്ടിടത്തിലുള്ള സാംസ്കാരിക കേന്ദ്രത്തില് തയാറാക്കിയത്. സയ്യിദ് മുഹമ്മദലി ശിഹാബ് ഹ്യൂമാനിറ്റേറിയന് (സ്മാഷ്) ഫൗണ്ടഷന് ട്രസ്റ്റിന് കീഴീലാണ് സെന്റര് പ്രവര്ത്തിക്കുന്നുത്. വിവിധ രാജ്യങ്ങളില് നിന്നും സംസ്ഥാനങ്ങളില് നിന്നുമായി നാല്പതിനായിരത്തിലധികം വിദ്യാര്ഥകള്ക്ക് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശവും പകരുന്ന രീതിയിലുള്ള വ്യത്യസത പദ്ധതികളും പ്രവര്ത്തനങ്ങളുമാണ് സെന്ററിന് കീഴില് ആവിഷ്കരിച്ചിരിക്കുന്നത്.

രാവിലെ ഒമ്ബത് മുതല് ഉച്ചക്ക് 12 മണിവരെയാണ് ഉദ്ഘാടന സമ്മേളനം. ലൗലി പ്രഫഷനല് യൂനിവേഴ്സിറ്റി ചാന്സ്ലര് ഡോ. അശോക് കുമാര് മിത്തല് എം.പി മുഖ്യാതിഥിയാകും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്, റശീദലി ശിഹാബ് തങ്ങള്, ബഷീറലി ശിഹാബ് തങ്ങള്, ഹമീദലി ശിഹാബ് തങ്ങള്, നഈമലി ശിഹാബ് തങ്ങള്, പി.വി അബ്ദുല് വഹാബ് എം.പി, ഇ.ടി മുഹമ്മദ് ബഷീര് എം പി, എം.എല്.എമാരായ ആബിദ് ഹുസൈന് തങ്ങള്, എന്. ശംസുദ്ദീന്, , നജീബ് കാന്തപുരം, ടി.വി ഇബ്റാഹിം പങ്കെടുക്കും.