കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു; കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായിഴിക്കോട്: അങ്കണവാടിയുടെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളി അടർന്ന് വീണു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പുതിയപാലം ചുള്ളിയില്‍ അങ്കണവാടിയില്‍ ആണ് സംഭവം.കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. ടീച്ചർ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകർന്നു വീണത് കണ്ടത്,
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനില്‍ പരാതി നല്‍കിയിരുന്നതായി അങ്കണവാടി അധികൃതരും കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു. 11 കുട്ടികള്‍ പഠിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളിയാണ് അടർന്നു വീണത്.
