ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ സൂപ്പർ ടാലന്റഡ് കിഡ് അവാർഡ് കരസ്ഥമാക്കി തിരൂർ വാണിയന്നൂർ സ്വാദേശി മുഹമ്മദ് സിദാൻ
തിരൂർ : വാണിയന്നൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ 2 വയസ്സും 8 മാസവും പ്രായമുള്ള മുഹമ്മദ് സിദാൻ ഹാർസ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ സൂപ്പർ ടാലന്റഡ് കിഡ് അവാർഡ് കരസ്ഥമാക്കി . ഫ്ലാഷ് കാർഡുകൾ പഴങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഡ്രൈഫ്രൂട്ട്സ്, പരിപ്പ്, തൊഴിലുകൾ, നിറങ്ങൾ, മൃഗങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് വായിച്ചുകൊണ്ട് ഈ യുവ പ്രതിഭ അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചു. കൂടാതെ, ആഴ്ചയിലെ ദിവസങ്ങൾ, വർഷത്തിലെ മാസങ്ങൾ, ഇംഗ്ലീഷ് അക്ഷരമാല, 1 മുതൽ 10 വരെയുള്ള സംഖ്യകൾ എന്നിവയിലും അതിലെ ബോർഡ് പുസ്തകങ്ങളുടെയും കഥാപാത്രങ്ങളുടെയും പേരുംവായിച്ചു .2025 ജൂലൈ 28 ന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് "സൂപ്പർ ടാലന്റഡ് കിഡ്" എന്ന പദവി നൽകി, "ഒരു ദശലക്ഷത്തിൽ ഒരാൾ" എന്ന് അംഗീകാരം ലഭിച്ചു.
