Type Here to Get Search Results !

നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം


  
 *തിരുവനന്തപുരം:* നവംബർ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം.

കെഎസ്‌ആർടിസി ബസ്സുകള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും നിർദേശം ബാധകമാണ്.

ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്ലൈൻഡ് സ്പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച്‌ ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് (എംവിഡി) ബോധവത്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂളുകള്‍ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.