തിരൂർ: ജൂലൈ 22 ന് സോഫ്റ്റ്‌വെയർ മൈഗ്രേഷൻ നടക്കുന്നതിനാ ൽ തിരൂർ പോസ്റ്റൽ ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫിസുകളിലും ജൂലൈ 19 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ പണമിടപാട് നടത്തുവാനും സ്പീഡ്‌പോസ്റ്റ്/പാർസൽ/രജിസ്ട്രേഡ് തുടങ്ങിയ തപ്പാൽ ഉരുപ്പടികൾ അയക്കുവാനും സാധിക്കുന്നതല്ല . ജൂലൈ 22 മുതൽ ഒരാഴ്ചവരെ ഇത്തരം സേവനങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ജീവനക്കാരുമായി സഹകരിക്കണമെന്ന് പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു
