Type Here to Get Search Results !

സംസ്ഥാനത്ത് വീണ്ടും നിപ;രോഗം ബാധിച്ച് മരിച്ച 57 കാരന്റെ മകനും നിപ സ്ഥിരീകരിച്ചു







പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരിച്ച 57 ക്കാരന്റെ മകനും നിപ സ്ഥിരീകരിച്ചു. മഞ്ചേരി ലാബിലെ പരിശോധന ഫലത്തിലാണ് നിപ പോസിറ്റീവായത്. നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശിയാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മരണം സംഭവിച്ചത്.


ആരോഗ്യനില വഷളായതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് 57കാരൻ ആദ്യം ചികിത്സതേടിയത്. സ്ഥിതി കൂടുതൽ ഗുരുതരമായതോടെ വെള്ളിയാഴ്ച വൈകുന്നേരം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. കടുത്ത ശ്വാസതടസ്സം ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.