Type Here to Get Search Results !

കൂട്ടുകാരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം തെന്നിവീണു; മലപ്പുറത്ത് പോളിടെക്‌നിക്ക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


കൂട്ടുകാരനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് തെന്നിവീണ് 21 വയസുകാരൻ മരിച്ചു. കുറ്റിപ്പുറം മൂടാലില്‍ ആയിരുന്നു സംഭവം.

അപകടത്തില്‍ കെഎംസിടി പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാർഥി കൊളത്തൂര്‍ മൂര്‍ക്കനാട് സ്വദേശി പൈങ്ങേരി വീട്ടില്‍ അന്‍ഷിദ്(21)ആണ് മരിച്ചത്. അന്‍ഷിദും കൂട്ടുകാരനും സഞ്ചരിച്ചിരുന്ന ബൈക്ക് മൂടാല്‍ പറക്കുന്ന് ക്ഷേത്രത്തിനു സമീപം വെച്ച്‌ തെന്നി വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍ഷിദ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിക്കുകയായിരുന്നു. സ്ഥലത്ത് കുറ്റിപ്പുറം പോലീസെത്തി തുടർനടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.