സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒറ്റ ദിവസം കൊണ്ട് സമീപകാലത്തൊന്നുമില്ലാത്ത വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
പവന്‍ സ്വര്‍ണത്തിന് 3000 രൂപയോളമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ലക്ഷം എന്ന മാന്ത്രികസംഖ്യയിലേക്ക് പവന്‍ സ്വര്‍ണത്തിന്റെ വില കൂടുതല്‍ അടുത്തിരിക്കുന്നത്. ഡോളറിന്റെ ദുര്‍ബലതയും ശക്തമായ സ്പോട്ട് ഡിമാന്‍ഡും സ്വര്‍ണ വിലയെ പിന്തുണച്ചു.
ധന്‍തേരസിനൊപ്പം മൂന്ന് രാജയോഗങ്ങളും..! നാളെ മുതല്‍ ഈ രാശിക്കാരുടെ നല്ലദിനങ്ങള്‍ തുടങ്ങും
ഇതേ കാരണം കൊണ്ട് തന്നെ വെള്ളിയുടെ വിലയിലും സ്വര്‍ണം റെക്കോഡിലെത്തിയിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതും യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ബുള്ളിയനില്‍ റാലിക്ക് ആക്കം കൂട്ടുന്നതിനാല്‍ അന്താരാഷ്ട്ര വിപണികളില്‍ 2008 ന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര പ്രകടനത്തിന് സ്വര്‍ണ വില ഒരുങ്ങുകയാണ്. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം..
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 2840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 1000 രൂപയോളമെല്ലാം പ്രതിദിന വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വില വര്‍ധനവ് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇതോടെ ഇന്നലെ 94520 രൂപയില്‍ ആയിരുന്ന പവന്‍ വില ഇന്ന് 97360 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തി. ഗ്രാം സ്വര്‍ണത്തിനും വലിയ വിലവര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 11825 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 12170 ല്‍ എത്തി. ഇതാദ്യമായാണ് ഗ്രാം സ്വര്‍ണ വില 12000 കടക്കുന്നത്. അതേസമയം ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്നത്തെ വില പ്രകാരം ഒരു ലക്ഷം രൂപയിലേറെ കൊടുക്കേണ്ടി വരും. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് 97360. ഇതിനൊപ്പം ഹാള്‍മാര്‍ക്കിംഗ് നിരക്ക്, ജിഎസ്ടി, പണിക്കൂലി എന്നിവ കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും.
60 രൂപയാണ് ഹാള്‍മാര്‍ക്കിംഗ് നിരക്ക്. സ്വര്‍ണത്തിന്റെ ജിഎസ്ടി 3 ശതമാനമാണ്. പണിക്കൂലി നിശ്ചയിക്കുന്നത് ആഭരണത്തിന്റെ ഡിസൈന്‍ ആണ്. 2% പണിക്കൂലി വെച്ച് നോക്കിയാല്‍ പോലും 6000-7000 രൂപ വരെ ആഭരണവിലയ്ക്ക് പുറമെ ഇതെല്ലാം കൂടെ കൂട്ടി കൊടുക്കേണ്ടി വരും. അങ്ങനെ വരുമ്ബോള്‍ ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ വില പ്രകാരം 103000-104000 രൂപ കൊടുക്കേണ്ടി വരും.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ്. അതേസമയം എംസിഎക്സ് ഗോള്‍ഡ് ഡിസംബര്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 2,000 രൂപയിലധികം അഥവാ 1.6 ശതമാനം ഉയര്‍ന്ന് 1,31,920 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. എംസിഎക്സ് സില്‍വര്‍ ഡിസംബര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1,69,676 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. ഏകദേശം 2,000 രൂപ അഥവാ 1.2 ശതമാനം ഉയര്‍ന്നു.
ഡോളറിന്റെ ബലഹീനതയാണ് മഞ്ഞ ലോഹത്തിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ ഒരു പ്രധാന ഘടകം. ഡോളര്‍ സൂചിക 0.20 ശതമാനം ഇടിഞ്ഞ് വിദേശ കറന്‍സികളില്‍ സ്വര്‍ണത്തിന്റെ വില വര്‍ധിപ്പിച്ചു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ശക്തമായ ഡിമാന്‍ഡ് അനുഭവപ്പെടുന്നു. സ്വര്‍ണ വില ഇനിയും ഉയരുമെന്ന് കരുതി ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തിരക്കുകൂട്ടുകയാണെന്ന് ടൈറ്റന്റെ ജ്വല്ലറി ഡിവിഷനായ തനിഷ്‌കിന്റെ സിഇഒ അജോയ് ചൗള പറഞ്ഞു.
സാധാരണയായി, റെക്കോര്‍ഡ് ഉയര്‍ന്ന വിലകള്‍ ആവശ്യകതയെ തളര്‍ത്തുന്നു, എന്നാല്‍ നിലവിലെ പ്രവണതകള്‍ നഷ്ടപ്പെടുത്തല്‍ ഭയം (FOMO) പ്രവണതയെ സൂചിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന രാഷ്ട്രീയ, സാമ്ബത്തിക അനിശ്ചിതത്വങ്ങള്‍, ശക്തമായ സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകള്‍, യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍, ഇടിഎഫുകളിലേക്കുള്ള ശക്തമായ നിക്ഷേപം എന്നിവ കാരണം ഈ വര്‍ഷം ഇതുവരെ ആഭ്യന്തര സ്‌പോട്ട് സ്വര്‍ണ വില 65% ത്തിലധികം ഉയര്‍ന്നു.
പൃഥ്വിഫിന്‍മാര്‍ട്ട് കമ്മോഡിറ്റി റിസര്‍ച്ചിലെ മനോജ് കുമാര്‍ ജെയിനിന്റെ അഭിപ്രായത്തില്‍, സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് 4,240- 4,180 ഡോളര്‍ വിലയില്‍ പിന്തുണയുണ്ട്. അതേസമയം പ്രതിരോധം 4,355 ഡോളറും 4,400 ഡോളറും ആണ്. വെള്ളിക്ക് ഇന്നത്തെ സെഷനില്‍ ട്രോയ് ഔണ്‍സിന് 52.40 ഡോളറും 51 ഡോളറും വിലയില്‍ പിന്തുണയുണ്ട്. അതേസമയം പ്രതിരോധം ട്രോയ് ഔണ്‍സിന് 54.20 ഡോളറും 55 ഡോളറും ആണ്.
ഇന്ത്യന്‍ രൂപയില്‍ സ്വര്‍ണത്തിന് പിന്തുണ 1,29,270-1,28,380 രൂപ എന്നിങ്ങനെയും പ്രതിരോധം 1,30,850-1,31,500 രൂപ എന്നിങ്ങനെയുമാണ്. വെള്ളിക്ക് 1,66,550-1,65,650 രൂപ എന്നിങ്ങനെയും പ്രതിരോധം 1,68,850-1,69,950 രൂപ എന്നിങ്ങനെയുമാണ്.
