Type Here to Get Search Results !

കളിക്കുന്നതിനിടെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങി; വീട്ടുകാര്‍ അഴിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസതടസ്സം; ഒടുവില്‍


മലപ്പുറം :കളിക്കുന്നതിനിടെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ട്രോമാ കെയർ യൂണിറ്റ്. മലപ്പുറം പന്തല്ലൂർ സ്വദേശി ഫൈസലിന്റെ 12 കാരനായ മകന്റെ കഴുത്തിലാണ് അബദ്ധത്തില്‍ ബെല്‍റ്റ് കുടുങ്ങിയത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ബെല്‍റ്റ് ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വീട്ടുകാർ ബെല്‍റ്റ് ഊരാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതോടെ പാണ്ടിക്കാട്ടുള്ള ട്രോമാ കെയർ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു.