Type Here to Get Search Results !

ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം. ശക്തമായ അപലപനവുമായി കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍


🛑 *BIG BREAKING*
ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം. ശക്തമായ അപലപനവുമായി കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍*

_________________________
Ⓜ️ പ്രാദേശിക വാർത്തകൾക്ക് 
ജോയിൻ ചെയ്യൂ 
https://chat.whatsapp.com/Izjzh56uqsrGiT7aQlhDj5
__________________________
കുവൈത്ത് സിറ്റി: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ഖത്തറിലെ ദോഹയില്‍ ആക്രമണം നടത്തി. നഗരത്തിലെ ജനവാസ മേഖലയായ കത്താറയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും, ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ചാണ് ഇത് നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസിനെതിരായ ആക്രമണങ്ങള്‍ തുടരുമെന്നും അവർ വ്യക്തമാക്കി.

ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് സ്ഫോടനം നടന്നതെന്ന് വിവിധ വാർത്ത മാധ്യമങ്ങള്‍ റിപ്പോർട്ട്‌ ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

സുരക്ഷാ നടപടികള്‍ അതീവ സങ്കീർണമാണെന്നും, പാർപ്പിടങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും സമീപത്താണ് സ്ഫോടനം നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.

_________________________
Ⓜ️ പ്രാദേശിക വാർത്തകൾക്ക് 
ജോയിൻ ചെയ്യൂ 
https://chat.whatsapp.com/Izjzh56uqsrGiT7aQlhDj5
__________________________