സിനിമ കഥപോലെ കേട്ടിരിക്കാൻ രസമേറിയതാണ് നസ്ലെൻ എന്ന യുവനടന്റെ ജീവിതം. പ്രായം ഇരുപത്തിഅഞ്ച് ആയപ്പോഴേക്കും സിനിമ ഇൻഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഈ കൊടുങ്ങല്ലൂരുകാരന് സാധിച്ചു എന്നതാണ് വാസ്തവം.
വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ നസ്ലിൻ തന്റെ ഇരുപത്തി അഞ്ചാം വയസ് ആയപ്പോഴേക്കും നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച 2 സിനിമകളുടെ ഭാഗമായി. മലയാളത്തിലെ സൂപ്പർ ഹീറോ ആയി നസ്ലിൻ മാറുമെന്ന് മുൻപേ തന്നെ പ്രേക്ഷകർ പ്രവചിച്ചിരുന്നു.
ഇരുപത്തി അഞ്ചാം വയസില്‍ സൂപ്പർ സ്റ്റാർ പദവിയില്‍ എത്തിയ നസ്ലിന് അഭിനനന്ദന പ്രവാഹം ആണ്. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് നസ്ലിൻ ചെയ്തത് എങ്കിലും എല്ലാം സൂപ്പർഹിറ്റുകള്‍. ഏറ്റവും ഒടുവിലത്തെ ലോക വരെ എത്തി നില്‍ക്കുകയാണ് നസ്ലന്റെ പ്രയാണം. ദുല്ഖര് സല്‍മാൻ മുതല്‍ തമിഴ് ഹിന്ദി തെലുഗു താരങ്ങള്‍ എല്ലാവരും നസ്ലിന്റെ അഭിനയമികവിനെ പുകഴ്ത്തി രംഗത്ത് എത്തി, സാദാ നാട്ടിൻ പുറത്തുകാരനായ നസ്ലിൻ ചെറുപ്പം മുതല്‍ക്കേ അഭിനയമോഹമുണ്ട്.
കൊടുങ്ങല്ലൂർ സ്വദേശിയായ ഗഫൂറിന്റെ മകൻ ആണ് നസ്ലിൻ. ഇരട്ടഹോദരന്മാരില്‍ മൂത്ത ആളാണ് താരം. പ്ലസ് റ്റു കഴിഞ്ഞ പാടെ തന്നെ അഭിനയത്തിലേക്ക് എത്തിയ നസ്ലിൻ എഞ്ചിനീയറിങ്ങിന് ജോയിൻ ചെയ്തു എങ്കിലും ഷൂട്ടിങ് തിരക്കുകള്‍ കാരണം അത് പൂർത്തിയാക്കാൻ ആയില്ല എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരുകോടിവരെയാണ് താരത്തിന്റെ സാലറി എന്നാണ് റിപ്പോർട്ടുകള്‍ ഉണ്ട്.
ചെറിയ പ്രായത്തില്‍ തന്നെ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലൂടെ കോടീശ്വര പദവിയിലേക്ക് എത്തുന്ന നസ്ലിൻ സിനിമ സെലക്ഷൻറെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്.
2024-ല്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവർ ചേർന്ന് നിർമ്മിച്ച റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവിലൂടെയാണ് നസ്ലന്റെ കരിയറില്‍ ഏറ്റവും വലിയ വലിയ വഴിത്തിരിവ് സംഭവിക്കുന്നത്.
നസ്ലിനും മമിത ബൈജുവും അഭിനയിച്ച ഈ ചിത്രം യുവ പ്രേക്ഷകരെ ആകർഷിക്കുകയും ലോകമെമ്ബാടും 136 കോടി രൂപ കളക്ഷൻ നേടുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വെന്റിലേറ്റർ മാറ്റി, ശ്വാസം എടുത്തുതുടങ്ങി! ചില പ്രതികരണങ്ങള്‍ കിട്ടിത്തുടങ്ങി; രാജേഷിന്റെ ആരോഗ്യനില
2025-ല്‍ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത നസ്ലിൻ ചിത്രം ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസില്‍ 65 കോടി രൂപ കളക്ഷൻ നേടി. 100 കോടി തികഞ്ഞില്ലെങ്കിലും ഈ ചിത്രം ഏറെ പ്രശംസ നേടിയെടുത്തു.
ഭർത്താവിനേക്കാള്‍ മൂത്തയാള്‍ മുതല്‍ 20 വയസോളം താഴെ ഉള്ളവർ വരെ; താരങ്ങളുടെ ജീവിതപങ്കാളികളും പ്രായവ്യത്യാസവും
2025 ഓഗസ്റ്റ് 28-ന് പുറത്തിറങ്ങിയ ലോക: അദ്ധ്യായം 1 - ചന്ദ്ര മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളില്‍ ഒന്നാണ്. ഒരാഴ്ചകൊണ്ട് നൂറുകോടി ക്ലബ്ബിലാണ് ചിത്രം ഇടം പിടിച്ചത്.
"എടാ!!! സൂപ്പർസ്റ്റാർ" വിളിച്ചുകൊണ്ടാണ് എന്ന് ദുല്‍ഖർ നസ്ലിനെ പ്രശംസിച്ചത്.
ആസിഫ് അലിക്കൊപ്പം എത്തുന്ന ടിക്കി ടാക്കയിലാണ് നസ്ലെൻ അടുത്തതായി അഭിനയിക്കുന്നത്.