വാണിയമ്ബലത്ത് ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ഏമങ്ങാട് കോന്തക്കുളവൻ അസ്‌കറാണ് (54) മരിച്ചത്.
വെളളിയാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം. വാണിയമ്ബലത്ത് റെയില്‍വേ ഗേറ്റ് അടച്ചതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. വീട്ടില്‍ വച്ച് തളർച്ച അനുഭവപ്പെട്ട് കുഴഞ്ഞു വീണതിനെത്തുടർന്ന് വണ്ടൂരിലെ ആശുപത്രിയിലെത്തിക്കാൻ പോകുമ്ബോഴാണ് ആംബുലൻസ് ഗേറ്റില്‍ കുടുങ്ങിയത്.
ആംബുലൻസ് പിന്നോട്ടെടുത്ത് മറ്റൊരു ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അസ്‌കറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഫസീലയാണ് ഭാര്യ. ഐഷ അഫ്റിൻ, ഷെസിൻ മുഹമ്മദ്, ലിഫ നേഹ, മുഹമ്മദ് സിയാൻ എന്നിവർ മക്കളാണ്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. വാണിയമ്ബലം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഗേറ്റിന് സമീപം പന്തംകൊളുത്തി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വാണിയമ്ബലത്ത് മേല്‍പ്പാലം ഇല്ലാത്തതിനാല്‍ ആംബുലൻസുകളടക്കം ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാണ്.
