Type Here to Get Search Results !

ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്, കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും


ആണ്‍ സുഹൃത്തിന്‍റെ മാനസിക പീഡനത്തെത്തുടർന്ന് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്.



21കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീനെ ഇന്നലെയാണ് നടക്കാവ് പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും. അറസ്റ്റിലായ ബഷീറുദ്ധീനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണോ എന്നാ കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.