എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.
മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് ആണ്‍ സുഹൃത്തിൻ്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍ സുഹൃത്ത് ബഷീറുദ്ദിനെതിരെ നിർണ്ണായക മായ തെളിവാണ് പൊലിസിന് ലഭിച്ചത്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താൻ ആയിരിക്കും എന്നാണ് ആയിഷ റഷ ബഷിറുദിന് അയച്ച സന്ദേശം പൊലിസിന് ലഭിച്ചു. സംഭവം കൊലപാതകം ആണെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവാവ് പോലീസ് കസ്റ്റഡിയിലാണ്.