സ്കൂള്‍ വിദ്യാർത്ഥികളേ നിങ്ങള്‍ക്കൊരു സന്തോഷ വാർത്ത. ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി നിങ്ങള്‍ക്ക് ലഭിക്കാൻ പോകുന്നത് അവധിയുടെ ചാകരയാണ്.
സെപ്റ്റംബർ 27 മുതല്‍ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന രണ്ട് പ്രവൃത്തി ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ 10 ദിവസത്തെ ഓണം അവധിയ്ക്ക് സമാനമായ ദിവസങ്ങളാണ് വരാൻ പോകുന്നത്.
അവധി ദിവസങ്ങള്‍ ഇങ്ങനെ
സെപ്റ്റംബർ 27, 28 തീയതികള്‍ ഞായറാഴ്ചയും ശനിയാഴ്ചയും ആണ്. സ്വാഭാവികമായും ഈ ദിവസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. പിന്നാലെ വരുന്ന 29 ആം തീയതി തിങ്കളാഴ്ച ക്ലാസ് ഉണ്ട്. എന്നാല്‍ സമാധാനത്തോടെ പോകാം മുപ്പതാം തീയതി പൂജ വയ്ക്കും. ഒക്ടോബർ ഒന്നും രണ്ടും അവധി തന്നെയാണ്. ഒക്ടോബർ ഒന്നിന് പൂജവെപ്പിന്റെ അവധി ആണെങ്കില്‍ ഒക്ടോബർ രണ്ടിനും ഗാന്ധിജയന്തിയാണ് കാരണം.
ഒക്ടോബർ 3 വീണ്ടും പ്രവർത്തി ദിവസം. പക്ഷേ വിഷമിക്കേണ്ട അന്ന് വെള്ളിയാഴ്ചയാണ്. ഒക്ടോബർ 4 5 ദിവസങ്ങള്‍ വീണ്ടും ശനിയും ഞായറും. ചുരുക്കി പറഞ്ഞാല്‍ 27 മുതല്‍ ഒക്ടോബർ 5 വരെയുള്ള ദിവസങ്ങള്‍ ആകെ മൊത്തം ഒരു ഹോളിഡേ യുടെ മൂഡ് ആണെന്ന് അർത്ഥം. ചില കലണ്ടറുകളില്‍ 29 ന് പൂജ വയ്ക്കും എന്നും കാണുന്നു. അങ്ങനെ വന്നാല്‍ സെപ്റ്റംബർ 27ന് തുടങ്ങുന്ന അവധി വാരം ഒക്ടോബർ അഞ്ചിനെ അവസാനിക്കൂ എന്ന് അർത്ഥം. ഓണാവധിക്ക് സമാനമായ ഈ ദിവസങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഓരോ വിദ്യാർത്ഥിയും.
