കോയിപ്രത്ത് ദമ്ബതികള്‍ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കേസിലെ പ്രധാന പ്രതിയായ ജയേഷ് പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2016ല്‍ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസില്‍ അറസ്റ്റിലായ ജയേഷ് മാസങ്ങളോളും ജയിലിലായിരുന്നു. നിലവില്‍ ജാമ്യത്തിലാണ്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് ആലപ്പുഴ, കോന്നി സ്വദേശികളായ യുവാക്കളെ കൊടുംപീഡനത്തിനിരയാക്കിയ സംഭവത്തില്‍ ജയേഷും ഭാര്യ രശ്മിയും അറസ്റ്റിലാകുന്നത്.
ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേർ കൂടി രശ്മിയുടെയും ഭർത്താവ് ജയേഷിന്റെയും ക്രൂരതകള്‍ക്ക് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പത്തൊൻപതുകാരനായ ആലപ്പുഴ സ്വദേശിക്കൊപ്പം വിവസ്ത്രയായി നില്‍ക്കുന്ന രശ്മിയുടെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്തൊൻപതുകാരനൊപ്പം രശ്മി വിവസ്ത്രയായി നില്‍ക്കുന്നതടക്കം അഞ്ച് ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തിട്ടുള്ളത്. പ്രതികള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഈ കേസില്‍ നിർണായകമാകുമെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പൊലീസ് നിഗമനം.
കോയിപ്രം കുറവൻകുഴി മലയില്‍ വീട്ടില്‍ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവർ രണ്ടു യുവാക്കളെ ക്രൂരമായ പീഡനത്തിനിരയാക്കിയതിന് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇതിനു പിന്നാലെ പുറത്തുവന്നത് സൈക്കോ ദമ്ബതികളുടെ കൊടുംക്രൂരതകളുടെ കഥകളാണ്. കേരളത്തില്‍ സമാനതകളില്ലാത്ത കേസാണ് ജയേഷും രശ്മിയും പ്രതികളായ കേസ്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലർ ഉള്‍പ്പടെ അടിച്ചുകയറ്റിയാണ് രശ്മി തങ്ങളെ പീഡിപ്പിച്ചതെന്നാണ് ഇരകളായ യുവാക്കളുടെ മൊഴി. യുവതിയാണ് കൂടുതല്‍ ക്രൂരത കാട്ടിയതെന്നും യുവാക്കള്‍ പറയുന്നു.
റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. 2018 മുതല്‍ യുവാക്കള്‍ക്ക് ജയേഷുമായി പരിചയമുണ്ടെന്നാണ് വിവരം. ബംഗളൂരുവിലെ ക്രഷർ കമ്ബനിയില്‍ മൂവരും ഒരുമിച്ചായിരുന്നു ജോലി. അവിടെവച്ചാണ് യുവാക്കള്‍ ജയേഷിനെ പരിചയപ്പെടുന്നത്. ജയേഷിനെ വിളിച്ചിട്ട് കിട്ടാതാകുമ്ബോള്‍ രശ്മി യുവാക്കളുടെ നമ്ബറിലേക്കു വിളിക്കുമായിരുന്നു. അങ്ങനെയാണ് രശ്മിയുമായി ബന്ധം തുടങ്ങുന്നത്.
വീട്ടിലേക്ക് വിളിച്ചുവരുത്തിയ രശ്മി നഗ്നരാക്കി കട്ടിലില്‍ കിടത്തിയ ശേഷം ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലർ പിൻ അടിക്കുകയായിരുന്നു. വേദനകൊണ്ടു പുളഞ്ഞപ്പോള്‍ കാല്‍വിരലിലെ നഖം പ്ലെയർ ഉപയോഗിച്ച് പറിച്ചെടുക്കാൻ ശ്രമിച്ചു. കുതറി മാറിയപ്പോള്‍ ഒരു കാല്‍ പിടിച്ചുവച്ച് നഖത്തിനിടയില്‍ രശ്മി മൊട്ടുസൂചി അടിച്ചുകയറ്റി. കമ്ബിവടികൊണ്ട് കാലിലും ശരീരത്തും ജയേഷ് അടിച്ചുകൊണ്ടിരുന്നു. കാല്‍മുട്ട് പൊട്ടി ചോരയൊലിച്ചു. മുറിവില്‍ പെപ്പർസ്പ്രേ അടിച്ചു. കാലില്‍നിന്ന് ചോര ഒലിക്കുമ്ബോള്‍ ആഭിചാരക്രിയപോലെ എന്തൊക്കെയോ ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു.
രക്തമൊഴുകിയപ്പോള്‍ ആഭിചാര കർമ്മങ്ങളിലേതുപോലെ ജയേഷും രശ്മിയും 'അമ്മയെ കണ്ടു' എന്ന് ആർത്തുവിളിച്ചുവെന്നും യുവാക്കള്‍ പറയുന്നു. മരിച്ചുപോയ ആരോ ദേഹത്തു കയറിയതുപോലെയാണ് ഇരുവരും സംസാരിച്ചതെന്നും രശ്മിയാണ് കൂടുതല്‍ മർദ്ദിച്ചതെന്നും യുവാക്കള്‍ മൊഴി നല്‍കി. ജയേഷ് മർദനം മൊബൈലില്‍ പകർത്തുകയായിരുന്നു. മർദ്ദിക്കുന്നതിന്റെ പത്ത് ദൃശ്യങ്ങള്‍ രശ്മിയുടെ ഫോണില്‍ കണ്ടെത്തി. മറ്റ് ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലാണ്. ഇത് കണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും.
മർദ്ദനത്തിനുശേഷം യുവാക്കളെ സ്കൂട്ടറില്‍ കൊണ്ടുവന്ന് പുതമണ്‍ പാലത്തില്‍ തള്ളുകയായിരുന്നു. അതുവഴിപോയ ഓട്ടോറിക്ഷക്കാരനാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും പൊട്ടലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, പ്രതികളായ ജയേഷും ഭാര്യ രശ്മിയും അന്വേഷണത്തോട് സഹകരിക്കാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. ദമ്ബതികള്‍ യുവാക്കളെ പീഡിപ്പിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ അടിച്ച സ്റ്റാപ്ലറും കണ്ടെത്തിയിട്ടില്ല. മൂന്നു തവണ പ്രതികളുമായി തെളിവെടുപ്പ് നടത്തിയിട്ടും ആയുധങ്ങളും സ്റ്റാപ്ലറും കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
അതിനിടെ, ക്രൂരകൃത്യം നടന്ന ദമ്ബതികളുടെ വീട് കോയിപ്രം സ്റ്റേഷൻ പരിധിയിലായതിനാല്‍ കേസുകളില്‍ ഒന്ന് കോയിപ്രത്തേക്ക് മാറ്റി. ആലപ്പുഴ സ്വദേശിയെ ഉപദ്രവിച്ച രണ്ടാമത്തെ കേസ് ഇന്ന് മാറ്റും. പ്രതികള്‍ സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ പരിശോധനകള്‍ വഴി കേസ് തെളിയിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികള്‍ പീഡനത്തിനു മുൻപ് ആഭിചാരക്രിയ നടത്തിയെന്നും പരാതിക്കാർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ജയേഷിനൊപ്പം ജോലി ചെയ്തിരുന്ന യുവാക്കള്‍ രശ്മിയുമായി വഴിവിട്ട ബന്ധം നയിച്ചത് ജയേഷിനെ പ്രകോപിപ്പിച്ചെന്നാണ് വിവരം. ഒന്നാം തീയതി ആലപ്പുഴ സ്വദേശിയേയും തിരുവോണദിവസം റാന്നി സ്വദേശിയേയുമാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാരിയെല്ലിന് പരുക്കും ശരീരമാസകലം നീരുമുള്ള റാന്നി സ്വദേശിയും കണ്ണിന് പരുക്കേറ്റ ആലപ്പുഴ സ്വദേശിയും ചികിത്സയിലാണ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്,
ഹണിട്രാപ്പില്‍ കുടുക്കിയാണ് റാന്നി സ്വദേശിയായ യുവാവിനെയും ആലപ്പുഴ സ്വദേശിയായ യുവാവിനെയും രശ്മിയും ഭർത്താവും ചേർന്ന് ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഫോണിലൂടെ രശ്മിയാണ് യുവാക്കളുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് രശ്മിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു പോലെ അഭിനയിപ്പിച്ചു. ഈ സമയം ജയഷ് ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി. പിന്നീടായിരുന്നു ക്രൂരപീഡനം. തിരുവോണ ദിവസമാണ് റാന്നി സ്വദേശിയായ യുവാവിനെ രശ്മി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചത്. തിരുവോണ ദിവസം സദ്യ നല്‍കാമെന്ന് പറഞ്ഞാണ് രശ്മി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലർ പിൻ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. കമ്ബികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവില്‍ മുളക് സ്പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. പീഡനപ്രവൃത്തികള്‍ കണ്ട് ജയേഷിനേക്കാള്‍ കൂടുതല്‍ ഉന്മാദാവസ്ഥയില്‍ രശ്മിയെത്തിയെന്നാണ് യുവാവ് പറയുന്നത്. കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളാണ് രശ്മിയുടെ ഫോണില്‍ നിന്ന് കിട്ടിയതെന്നാന്ന് പൊലീസും വ്യക്തമാക്കുന്നു. തലയൊഴിച്ച് ശരീരത്തിന്റെ ബാക്കിയെല്ലായിടത്തും മർദ്ദിച്ച് പരിക്കേല്‍പ്പിച്ചു.
മർദനത്തില്‍ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിൻറെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മർദിച്ചത്. മുൻ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലർ പിന്നുകല്‍ അടിച്ചു കയറ്റി. കൊല്ലുമെന്ന ഭയത്തില്‍ പുറത്താരോടും പറഞ്ഞില്ല. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തി മുഖ്യപ്രതി ജയേഷ്നൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ പരിചയത്തില്‍ ആണ് ഓണക്കാലത്ത് വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയത്. തുടർന്നാണ് അവിടെ വെച്ച് ക്രൂരമർദനമേറ്റത്.ക്രൂരമർദ്ദനത്തിനു മുൻപ് ആഭിചാരക്രിയകള്‍ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയപോലെയാണ് അവർ സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നല്‍കിയതെന്നും യുവാവ് പറഞ്ഞു.
അതേസമയം, രശ്മിക്ക് പീഡനത്തിനിരയായ യുവാക്കളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാക്കള്‍ രശ്മിയുമായി സെക്സ് ചാറ്റ് ചെയ്തിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇത് രശ്മിയുടെ ഭർത്താവ് ജയേഷ് കണ്ടെത്തിയതിനെ തുടർന്നു വഴക്കുണ്ടായി. പിന്നീട് രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീർപ്പാകുകയും ചെയ്തു. പക്ഷേ യുവാക്കളോടുള്ള പക സൂക്ഷിച്ച ജയേഷ് രശ്മിയുടെ സഹായത്തോടെ അവരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
രശ്മിയുമായുള്ള ചാറ്റുകളും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിലുണ്ടെന്ന സംശയത്തിലാണ് പീഡനമെന്നു കരുതുന്നു. സെപ്റ്റംബർ ഒന്നിനാണ് രശ്മി ആലപ്പുഴ സ്വദേശിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സെപ്റ്റംബർ അഞ്ചിന് റാന്നി സ്വദേശിയെയും ചരല്‍കുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇതിനു ശേഷം രശ്മിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ വിഡിയോ എടുക്കുകയും ചെയ്തു. പിന്നീടായിരുന്നു ക്രൂര പീഡനം. രശ്മി യുവാക്കളെ മർദിക്കാൻ സ്വമനസ്സാലെ തയാറായതാണോ അതോ ജയേഷിന്റെ സമ്മർദം മൂലം കൂട്ടുനിന്നതാണോ എന്നതില്‍ വ്യക്തതയില്ല. ജയേഷിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ മർദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ഉണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.
മർദനത്തിനു മുൻപ് ആഭിചാരക്രിയ നടത്തിയെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇരയായ യുവാവ് പറഞ്ഞിരുന്നു. ഇതില്‍ ആഭിചാരം നാടകമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണമുണ്ടായാല്‍ വഴിതിരിച്ചു വിടാനുള്ള ശ്രമമായാണ് പൊലീസ് ഇതിനെ കാണുന്നത്.
