Type Here to Get Search Results !

ലുലു മാള്‍ നേരിടുക കടുത്ത മത്സരം; മലപ്പുറത്ത് വരുന്നത് 6 ഷോപ്പിംഗ് മാള്‍, ഏറ്റവും വലുത് നിലമ്ബൂരില്‍


കേരളത്തില്‍ നിലവില്‍ അഞ്ച് ലുലുമാളുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയത്തും പാലക്കാടും കോഴിക്കോടുമായി മിനി മാളുകളും കൊച്ചിയിലും തിരുവനന്തപുരത്തുമായി വലിയ ഷോപ്പിംഗ് മാളുകളുമാണ് ഉള്ളത്.

ഇത് കൂടാതെ മരട്, കൊട്ടിയം, തൃശൂർ എന്നിവിടങ്ങളിലായി ലുലുവിന്റെ ഡെയ്ലികളും ഹൈപ്പർമാർക്കറ്റുകളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. കേരളത്തില്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ലുലു സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലിതാ മലപ്പുറം ജില്ലയില്‍ ലുലു തുടങ്ങാനിരിക്കുന്ന പുതിയ മാളുകള്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.

സ്വർണം വില കുറച്ച്‌ കിട്ടാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്; കുറച്ച്‌ കഷ്ടപ്പെട്ടാല്‍ വന്‍ ലാഭം നേടാം

തിരൂരിലും പെരിന്തല്‍മണ്ണയിലുമാണ് പുതിയ മാളുകള്‍ ആരംഭിക്കാൻ ലുലു ഒരുങ്ങുന്നത്. ഇതില്‍ തിരൂരില്‍ വലിയ ഷോപ്പിംഗ് മാള്‍ വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകള്‍. എന്നാല്‍ തിരൂരില്‍ വരുന്നത് ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് മാത്രമായിരിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുറ്റിപ്പുറം റോഡില്‍ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് ഹൈപ്പർമാർക്കറ്റ്. ഹൈപ്പർമാർക്കറ്റ് ആയതിനാല്‍ തന്നെ തീയറ്റർ സ്പേസിന് ഇവിടെ സാധ്യതയില്ല. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ ലുലുവിന്റെ ഷോപ്പിംഗ് മാള്‍ തന്നെയാണ് ഒരുങ്ങുന്നത്.

മിനിമാള്‍ ആയിരിക്കും പെരിന്തല്‍മണ്ണയില്‍ ആരംഭിക്കുക. മൂന്നരലക്ഷം സ്ക്വയർ ഫീറ്റില്‍ ആണ് മാള്‍ പണിയുന്നത്. മിനി മാളിലും തീയറ്ററിനുള്ള സ്ഥലം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകള്‍. നിലവില്‍ മാളിന്റെ പണി പുരോഗമിക്കുകയാണ്. ഓണത്തിന് പെരിന്തല്‍മണ്ണ മാള്‍ തുറന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. എന്തായാലും ഈ വർഷം മാള്‍ തുറന്നേക്കില്ലെന്നാണ് ചില റിപ്പോർട്ടുകള്‍. അടുത്ത വർഷമോ അല്ലെങ്കില്‍ വീണ്ടും ഒരു വർഷം കഴിഞ്ഞോ ആയിരിക്കും മാള്‍ തുറക്കുക. മാള്‍ തുറന്നത് നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ അവസരം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല.

രേണു സുധി വിശ്രമിക്കുന്നതിന്റെ കാരണം അതാണ്; ഇനിയെങ്കിലും മോഹൻലാലും ബിഗ് ബോസും അക്കാര്യം ചെയ്യണം; ദയ അച്ചു

ലുലു കടുത്ത മത്സരം നേരിടുമോ?

പെരിന്തല്‍മണ്ണയിലെ ലുലു മാളിന് അരക്കിലോ മീറ്റർ വ്യത്യാസത്തില്‍ മറ്റൊരാള്‍ മാള്‍ കൂടി വരുന്നുണ്ട്. സെക്യുറ സെൻട്രല്‍ ആണ് പുതുതായി തുടങ്ങാനിരിക്കുന്നത്. ലുലിവിനെക്കാള്‍ ചെറിയ മാളായിരിക്കും ഇത്. 3.25 ലക്ഷം സ്ക്വയർഫീറ്റിലാണ് മാള്‍ ഒരുങ്ങുന്നത്. കേരളത്തിലെ രണ്ടാമത്തെ സെക്യുറ സെൻട്രല്‍ മാളാണ് ഇവിടെ തുറക്കാൻ പോകുന്നത്. കണ്ണൂരില്‍ ആണ് ആദ്യമായി സെക്യുറ മാള്‍ തുറന്നത്. വലിപ്പത്തില്‍ ലുലുവിനെക്കാളും ചെറുതായിരിക്കും സെക്യുറ. എന്നിരുന്നാലും ഇവിടെ തീയറ്ററുകള്‍ കൂടി ഉണ്ടാകും എന്നതാണ് പ്രധാന ആകർഷണം. കണ്ണൂരിലെ സെക്യുറ മാളില്‍ സിനി പോളിസ് തീയറ്ററുകളാണ് പ്രവർത്തിക്കുന്നത്. ഇതേ തീയറ്റർ തന്നെയായിരിക്കുമോ പെരിന്തല്‍മണ്ണയിലെ സെക്യുറയിലും ഉണ്ടാകുകയെന്നത് കാത്തിരുന്ന് കാണേണ്ടി വും.

പെരിന്തല്‍മണ്ണക്കാർക്ക് ആശ്വസിക്കാൻ മാർക്കറ്റ് സിറ്റിമാളിലേക്ക് പുതിയ തീയറ്റർ വരുന്നുണ്ട്. അടുത്തിടെ ഈ മാള്‍ ഹൈലൈറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. പലാക്സി സിനിമാസ് ആയിരിക്കും ആരംഭിക്കുക. 5 സ്ക്രീനുള്ള മള്‍ട്ടിപ്ലക്സ് തീയറ്റർ വരും. അതായത് പെരിന്തല്‍മണ്ണയില്‍ മാത്രം ഏകദേശം 10 സ്ക്രീനുകള്‍ ഉടൻ ആരംഭിച്ചേക്കുമെന്ന് സാരം.

'അനുമോളുടെ കള്ളങ്ങള്‍ ഓരോന്നായി പൊളി‍ഞ്ഞു തുടങ്ങി, 67 ദിവസം ഇനി അങ്ങനെ നില്‍ക്കുമോ?'.

പുതിയ മാള്‍ വരാനിരിക്കുന്ന മറ്റൊരു സ്ഥലം ചെമ്മാടാണ്. ഇവിടെ ഹൈലൈറ്റ് മാളിന്റെ കണ്‍ട്രി സൈഡ് എന്ന് പറഞ്ഞ മിനി മാള്‍ ആയിരിക്കും തുറക്കുക. തീയറ്റർ , നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ളതായിരിക്കും മാള്‍. അതിനിടെ താനൂർ നോവോ മാളില്‍ പുതി ഒരു തീയറ്റർ വന്നേക്കും. നടൻ ദിലീപിന്റെ ഡി സിനിമായണ് രണ്ട് സ്ക്രീനുള്ള തീയറ്റർ ആരംഭിക്കാൻ ഒരുങ്ങുന്നത്.

ഏറ്റവും വലിയ മാള്‍ നിലമ്ബൂരില്‍

നിലമ്ബരില്‍ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഒരുങ്ങും. ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഹൈലൈറ്റ് സെന്റർ ആണ് ആരംഭിക്കുക. 7.5 ലക്ഷം സ്ക്വയർ ഫീറ്റിലാണ് മാള്‍. 5 സ്ക്രീനോട് കൂടിയ പലാക്സി തീയറ്ററും ഇവിടെ തുറക്കും.
Tags