Type Here to Get Search Results !

ചെറുകാറുകള്‍ എടുക്കാൻ ഉദ്ദേശിക്കുന്നവര്‍ക്ക് കോളടിച്ചു,1.45 ലക്ഷം വരെ വില കുറവ്! GST ഇളവ് നിലവില്‍ വരുന്നതോടെ കാറുകളുടെ വില കുറയുന്നത് ഇങ്ങനെ..


GST ഇളവ് നിലവില്‍ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതല്‍ കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി സെപ്റ്റംബർ 22 മുതല്‍ 1.45 ലക്ഷം വരെ കാറുകള്‍ക്ക് വില കുറയ്ക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വെള്ളിയാഴ്ച അറിയിച്ചു.

ഈ ആഴ്ച ആദ്യം ജിഎസ്ടി കൗണ്‍സില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങളുടെയും നികുതി നിരക്കുകള്‍ കുറച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. എൻഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്ടിയില്‍ അടുത്തിടെ വരുത്തിയ ഇളവിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് മുംബൈ ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ നിർമ്മാതാവ് അറിയിച്ചു.

പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്ന സെപ്റ്റംബർ 22 മുതല്‍ പുതുക്കിയ വിലകള്‍ ബാധകമാകും. ടാറ്റ ടിയാഗോയ്ക്ക് 75,000 വരെ വിലക്കുറവ് ലഭിക്കുമ്ബോള്‍, സഫാരിയുടെ വിലയിലാണ് ഏറ്റവും വലിയ കുറവ്. ടാറ്റായുടെ ജനപ്രിയ കാറായ പഞ്ചിന്റെ വിലയില്‍ 85000 രൂപ കുറവ് വരും.ടാറ്റ ആള്‍ട്രോസിന്റെ വില ഒരുലക്ഷം രൂപ കുറയും.

അതുപോലെ, കോംപാക്റ്റ് എസ്‌യുവിയായ പഞ്ചിന്റെ വില 85,000 രൂപയും നെക്‌സോണിന്റെ വില 1.55 ലക്ഷം രൂപയും കുറയും. ഇടത്തരം മോഡലായ കർവ്വിനും 65,000 രൂപ വില കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. കമ്ബനിയുടെ പ്രീമിയം എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയുടെ വിലയില്‍ യഥാക്രമം 1.4 ലക്ഷം രൂപയും 1.45 ലക്ഷം രൂപയും കുറവുണ്ടാകുമെന്ന് കമ്ബനി കൂട്ടിച്ചേർത്തു.

കാർ കമ്ബനി വിവരം TATA വിലക്കുറവ് തുക

ടിയാഗോ 75000വരെ

റിഗോർ 80000 വരെ

അള്‍ട്രോസ് 1,10,000 വരെ

പഞ്ച് 85,000 വരെ

നെക്‌സോണ്‍ 1,55,000 വരെ

കർവ് 65000 വരെ

ഹാരിയർ 1,40,000 വരെ

സഫാരി 1,45,000 വരെ

മറ്റ് കമ്ബനികളുടെ കാർ വിലയും കുറയും. മാരുതി ഓള്‍ട്ടോയ്ക്ക് 35000 രൂപ കുറയും, വാഗണ്‍ ആറിന് 90,000 രൂപയും കുറയും. മാരുതി സ്വിഫ്റ്റിന് ഒരുലക്ഷവും ഹ്യൂണ്ടായ് നിയോസിന് 51000 രൂപയും കുറയും.