പല സെലിബ്രിറ്റികളുടെയും ആരോഗ്യരഹസ്യം സോഷ്യല്‍ മീഡിയയില്‍ തിരയുന്നവരാണ് ഒട്ടുമിക്കവരും. കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നതിനായി പലരും ആരോഗ്യവിദഗ്ദരുടെ നിർദ്ദേശവും തേടാറുണ്ട്.
പ്രെട്രോളിയം ഉല്‍പ്പന്നമായ എഞ്ചിൻ ഓയില്‍ മനുഷ്യശരീരത്തിന് ഗുണം ചെയ്യുന്നതല്ല. ഇത് ശരീരത്തിനുളളില്‍ പോയാല്‍ ശ്വാസകോശസംബന്ധമായ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് കെമിക്കല്‍ ന്യൂമോണൈറ്റിസ്, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, ദഹനക്കേട്, നെഞ്ചെരിച്ചല്‍, ഛർദ്ദി, രക്തസ്രാവം, ആന്തരികാവയവങ്ങള്‍ക്ക് കേടുപാട് സംഭവിക്കല്‍, തലച്ചോറിന്റെയും ഞരമ്ബുകളുടെയും പ്രവർത്തനങ്ങള്‍ തകരാറിലാകല്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാദ്ധ്യത വർദ്ധിപ്പിക്കും
