Type Here to Get Search Results !

ആ 5 പേരില്‍ ഒരാള്‍ ആര് ?: വനിതാ നേതാവിന്റെ ഭര്‍ത്താവ് ചവിട്ടിച്ചതച്ച എം.എല്‍.എയെ തപ്പി നെട്ടോട്ടം ?; വാര്‍ത്ത വ്യാജമോ ?; സത്യമെന്താണ്


രാഹുല്‍ മാങ്കൂത്തലിനെ ലൈംഗികാപവാദ കേസുമായി ബന്ധപ്പെടുത്തി അറഞ്ചം പുറഞ്ചം വെട്ടുന്ന സി.പി.എമ്മിന്റെ നെറുകം തലയിലാണ് ഇപ്പോള്‍ ഇടിവെട്ടി പാമ്ബു കടിച്ചിരിക്കുന്നത്.

അതും വെറുമൊരു ലൈംഗിക അപവാദമല്ല, കൈയ്യോടെ പൊക്കിയ ലൈംഗിക കേസാണ്. അതും സി.പി.എമ്മിന്റെ വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ അതേ പാര്‍ട്ടിയിലെ എം.എല്‍.എ. കന്നിമാസം തുടങ്ങിയപ്പോള്‍ തന്നെ അങ്കത്തിനിറങ്ങിയ എം.എല്‍.എയെ കൈയ്യോടെ പൊക്കിയത്, വനിതാ നേതാവിന്റെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്നാണ്. ഭര്‍ത്താവ് എം.എല്‍.എയെ കണക്കിനു തല്ലുകയും ചെയ്തു. നിലവത്തിട്ടു ചവിട്ടിച്ചതച്ചെന്നാണ് വാര്‍ത്ത.

പ്രമുഖ മാധ്യമത്തില്‍ വന്ന വാര്‍ത്തയണ് ഈ സംഭവം വെളിച്ചത്തെത്തിച്ചത്. പാര്‍ട്ടിക്കെതിരേയും പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും നുണകള്‍ മാത്രം പടച്ചു വിടുകയും, പ്രതിപക്ഷത്തിന്റെ അജണ്ട നടപ്പാക്കുന്ന ഒരു സംവിധാനവുമാണല്ലോ സി.പി.എമ്മിന് മാധ്യമങ്ങള്‍. ഈ വാര്‍ത്തയേയും അങ്ങനെയൊരു സംഭവമായി മാത്രമേ സി.പി.എം കാണൂ. എന്നാല്‍, ഈ സംഭവത്തിന് സാക്ഷിയായത്, വനിതാ നേതാവിന്റെ ഭര്‍ത്താവും പാര്‍ട്ടിക്കാരും മാത്രമായിരുന്നെങ്കില്‍ വിഷയം തന്നെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. എന്നാല്‍, തന്റെ ഭാര്യയുടെ ഒപ്പമുള്ള ജാരന്‍ ആരാണെന്ന് കണ്ടെത്താന്‍ ഭര്‍ത്താവ് വിളിച്ചുകൂട്ടിയത് നാട്ടുകാരെയാണ്. അവരാണ് വീട് ചവിട്ടി തുറന്നതും, എം.എല്‍.എയെ പിടിച്ചതും, തല്ലിയതുമൊക്കെ.

ഇങ്ങ് തലസ്ഥാനത്ത് നിയമസഭാ സമ്മേളനം നടക്കുമ്ബോഴാണ് അങ്ങ് എറണാകുളത്ത് അവിഹിത ലൈംഗിക വേഴ്ച പിടിക്കുന്നത്. നിയമസഭയിലും പുറത്തും രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ത്തിപ്പൊരിക്കുമ്ബോഴാണ് ഈ സംഭം നടക്കുന്നതെന്ന് മറക്കാനാകില്ല. എസ്.എഫ്.ഐക്കാര്‍ രാഹുലിന്റെ വാഹനം റോഡില്‍ തടയുന്നു. പാലക്കാട് രാഹുല്‍ എത്താതിരിക്കാല്‍ ഡി.വൈ.എഫ്.ഐക്കാര്‍ പ്ലാന്‍ ചെയ്യുന്നു. നിയമസഭയില്‍ മുള്ളുവെച്ചും, അല്ലാതെയുമൊക്കെ ഇടതുപക്ഷ എം.എല്‍.എമാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷ നേതാവ് രാഹുലിനെതിരേ സ്പീക്കര്‍ക്ക് കത്തു കൊടുക്കുന്നു. അങ്ങനെ സംഘര്‍ഷ കലുഷിതമായി നില്‍ക്കുന്ന ലൈംഗികാപവാദങ്ങള്‍ ഇതോടെ കൂടുതല്‍ ചൂടു പിടിക്കും.

പ്രതിപക്ഷ നേതാവിന്റെ നാട്ടിലാണ് സി.പി.എം വനിതാ നേതാവിന്റെ വീടും. അപ്പോള്‍ പ്രതിപക്ഷ നേതാവ് തന്നെ ഇതിന്റെ സത്യാവസ്ഥയും, കൂടുതല്‍ വിവരങ്ങളും തേടും. കാരണം, പ്രതിരോധത്തിലായിരിക്കുന്ന കോണ്‍ഗ്രസിന് ഇതൊരു പിടിവള്ളി കൂടിയാണ്. രാഹുലിന്റെ വിഷത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇത് ധാരാളമാണ് എന്നതു കൊണ്ടു തന്നെ. എന്നാല്‍, സി.പി.എം എന്തു നിലപാടാണ് എടുക്കുന്നതെന്നതില്‍ വലിയ ആശങ്കയുണ്ട്. രാഹുലിനെതിരേ കോണ്‍ഗ്രസ് എടുത്ത നിലപാടുകളും സി.പി.എം ഇപ്പോള്‍ ഉണ്ടായ വിഷയത്തില്‍ എടുക്കാന്‍ പോകുന്ന നിലപാടും കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിധേയമാകും.

ഈ വിഷയവുമായി ബന്ധപ്പെട്ട് മെട്രാ വാര്‍ത്ത പത്രം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്

പറവൂരില്‍ പട്ടാപ്പകല്‍ സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ വനിതാ നേതാവിന്റെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്നാണ് വീട്ടില്‍ നിന്നും പിടികൂടിയത്. വനിതാ നേതാവിന്റെ ഭര്‍ത്താവ് രാവിലെ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പുറത്തേക്ക് പോയിരുന്നു. രാത്രിയോടെ മാത്രമേ തിരകെ എത്തുകയുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഉച്ചയോടെ തിരച്ചെത്തിയ ഭര്‍ത്താവ് സ്പെയര്‍ താക്കോല്‍ ഉപയോഗിച്ച്‌ വീട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. തുടര്‍ന്ന് ഭാര്യയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ വീടിനുള്ളില്‍ ഇരുന്ന് റിംഗ് ചെയ്തതല്ലാതെ പ്രതികരണം ഉണ്ടായില്ല. ഇതേതുടര്‍ന്ന് ആശങ്കയിലായ ഭര്‍ത്താവ് സമീപവാസികളുമൊത്ത് വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് എഎല്‍എയെ കണ്ടത്.

കാര്യം മനസ്സിലായ ഭര്‍ത്താവ് എംഎല്‍എയെ കൈകാര്യം ചെയ്തു. വിശദീകരിക്കാന്‍ ശ്രമിച്ച എംഎല്‍എയെ ഭര്‍ത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു. വാഹനം ഏറെ ദൂരെ നിര്‍ത്തിയ ശേഷമാണ് എംഎല്‍എ വനിതാ നേതാവിന്റെ വീട്ടിലേക്ക് എത്തിയത്. സമീപവാസികളും സംഭവത്തിന് സാക്ഷികളായതിനാല്‍ ഇത് പുറത്തറിയുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷയം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം. അടുത്തിടെ ഒട്ടേറെ പരിപാടികള്‍ നടത്തിയ മികച്ച എംഎല്‍എ എന്ന പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിച്ച എംഎല്‍എ ഇപ്പോള്‍ കുപ്രസിദ്ധനായ അവസ്ഥയിലാണ്. പാര്‍ട്ടിക്ക് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും നാട്ടുകാര്‍ പലരും ദൃക്സാക്ഷികളായതിനാല്‍ സംഭവം നിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്.

ഊരും പേരുമില്ലാത്ത വാര്‍ത്തയെ വിശ്വസിക്കുന്നത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നുണ്ടെങ്കിലും നിലവില്‍ രാഷ്ട്രീയക്കാര്‍ക്ക് കണ്ടകശനിയാണ്. അതും പെണ്ണുകേസുകളുടെ പ്രളയം തന്നെയാണ്. പ്രത്യേകിച്ച്‌ സി.പി.എം നേതാക്കള്‍ക്ക് അത് ഇത്തിരി കൂടുതലും. കടകംപള്ളിയുടെ ഫോണ്‍വിളിയും മുകേഷിന്റെ ഫോണ്‍ വിളിയും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലൈവാണ്. ഓടിക്കൊണ്ടിരിക്കുന്ന ഈ രണ്ടു ഫോണ്‍ സംഭാഷണങ്ങളും കേട്ടാല്‍ മനസ്സിലാകും ഏകദേശ രൂപം. അതിനിടയില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ പി. ശശിയെകുറിച്ചുള്ള പെണ്‍വിഷയം തൊട്ട്, പാലക്കാടുള്ള പാര്‍ട്ടി നേതാവിന്റെ തീവ്രത നോക്കിയ സ്ത്രീ വിഷയവും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആളുടെ വിഷവുമെല്ലാം പാര്‍ട്ടിക്ക് പറയാനുള്ളതാണ്.

ഇതൊന്നും പോരാഞ്ഞിട്ടാണ് പറവൂരില്‍ നിന്നും ഇങ്ങനെയൊന്നു കേള്‍ക്കാനിട വരുന്നത്. പക്ഷെ, ഇത് എന്നാണ് നടന്നതെന്ന് പറയുന്നില്ല. അല്ലെങ്കിലും വാര്‍ത്തകള്‍ അങ്ങനെയാണ്. വസ്തുതാപരമായ ഒരു കാര്യം ലഭിച്ചാല്‍ ചില കാര്യങ്ങള്‍ ഒഴിവാക്കിയായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. അത് ഒഴിവാക്കാനുള്ള കാരണം തന്നെ ആ വാര്‍ത്തയുടെ ക്രെഡിബിലിറ്റി കൂടിയാണ്. മുഴുവന്‍ വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വായനക്കാരന്റെ ജിജ്ഞാസയെ ഇല്ലാതാക്കും. വാര്‍ത്ത ഇങ്ങനെ എഴുതി നിര്‍ത്തിയതു കൊണ്ടു തന്നെയാണ് ബാക്കിയുള്ള വിവരങ്ങള്‍ തേടി ആളുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും തിരഞ്ഞിറങ്ങിയത്.

അപ്പോഴും തീരാത്തൊരു സംശയമുണ്ട്. എറണാകുളം ജില്ലയില്‍ സി.പി.എമ്മിന്റെ അഞ്ച് എം.എല്‍.എമാരാണുള്ളത്. അതില്‍ ഒരാള്‍ മന്ത്രിയും. കുന്നത്തുനാട്, വൈപ്പിന്‍, കളമശ്ശേരി, കോതമംഗലം, കൊച്ചി നിയമസഭാ മണ്ഡലങ്ങളിലാണ് സിപിഎം എംഎല്‍എമാരുള്ളത്. ഇവരില്‍ ആരാണെന്ന് വെളിപ്പെടുത്താതെയാണ് പത്രവാര്‍ത്ത. അതുകൊണ്ട് തന്നെ ഊരും പേരും പറയാത്ത വാര്‍ത്തയില്‍ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദം സോഷ്യല്‍ മീഡിയയില്‍ ഊരും പേരുമില്ലാതെ തുടങ്ങിയ പ്രചരണങ്ങളാണ്. പിന്നീട് വലിയ വിവാദമായി വളരുകയായിരുന്നു. നടി പേരു പറയാതെ ആളെ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദം ആളിക്കത്തുകയും ചെയ്തു.

കുന്നത്തുനാട് മണ്ഡലത്തിലെ സി.പി.എം എം.എല്‍.എ പി.വി ശ്രീനിജന്‍ ആണ്. വൈപ്പിന്‍ മണ്ഡലത്തില്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍, കളമശ്ശേരി മണ്ഡലത്തില്‍ പി. രാജീവ്, കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍, കൊച്ചി മണ്ഡലത്തില്‍ കെ.ജെ മാക്സി എന്നിവരാണ്. ഇവരില്‍ ആര്‍ക്കാണ് വനിതാ നേതാവിന്റെ ഭര്‍ത്താവില്‍ നിന്ന് തല്ല് കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. നിയമസഭ നടക്കുന്നതു കൊണ്ട് ഇവരെല്ലാം തിരുവനന്തപുരത്തു എം.എള്‍.എ ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടെന്നുവേണം കരുതേണ്ടത്. എന്നാല്‍, സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്ബേ ആണോ എന്നതും സോഷ്യല്‍ മീഡിയയിയെ കണ്ടുപിടുത്തക്കാരുടെ ഡ്യൂട്ടിയില്‍ വരും.

അപ്പോഴും അറിയേണ്ടത് ആ 5 പേരില്‍ ആരാണ് അതെന്നാണ്. നട്ടുച്ചയ്ക്ക് എം.എല്‍.എ ബോര്‍ഡ് വെച്ച വാഹനം ദൂരെ പാര്‍ക്ക്‌ചെയ്തിട്ട് മാര്‍ജാരനെപ്പോലെ വനിതാ നേതാവിന്റെ വീട്ടില്‍ എത്തിയത് ആരാണ്. അതാണറിയേണ്ടത്. ഇനി അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെങ്കില്‍ ആ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരേ കേസെടുക്കണം. നടപടികള്‍ ഉണ്ടാകണം. അഥാണ് വേണ്ടത്.