ഏകദേശം 16 കിലോയോളം കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് അതിഥി തൊഴിലാളികള്‍ മലപ്പുറത്ത് പോലീസിൻ്റെ പിടിയിലായി.
വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സദൻ ദാസ് (25), അജദ് അലി ഷെയ്ക്ക് (21), തനുശ്രീ ദാസ് (24) എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ കോട്ടക്കല്‍ പുത്തൂർ ജംഗ്ഷനില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ പരുങ്ങിയ യുവത പ്രതികള്‍ പിടിയിലായത്. കോട്ടക്കല്‍ ഇൻസ്പെക്ടർ പി. സംഗീത്, സബ് ഇൻസ്പെക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യല്‍ ആക്ഷൻ ഫോഴ്‌സ് ടീമും (ഡാൻസാഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടന്നത്. എസ്.ഐ.മാരായ പ്രമോദ്, സുരേഷ് കുമാർ, രാംദാസ്, എ.എസ്.ഐ.മാരായ രാജേഷ്, ശൈലേഷ് ജോണ്‍, ഹബീബ, പ്രദീപ്, സി പി ഒ.മാരായ സുധീഷ്, കെൻസൻ, ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർനടപടികള്‍ക്കായി പ്രതികളെ കോടതിയില്‍ ഹാജരാക്കി.
