കാടാമ്പുഴ : മാറാക്കര ഗ്രാമപഞ്ചായത്ത് 14ാം വാർഡ് മുനമ്പം മുക്കില പീടിക സമീപം വീടിൻ്റെ മുറ്റത്തെ തെങ്ങിൽ കൂട് കൂട്ടിയ ഭീമൻ കുമ്മായ കടന്നൽ കൂട് അതിസാഹസികമായി നീക്കം ചെയ്ത്
കെ.ഇ.ടി എമർജൻസി ടീം.
വന പ്രദേശങ്ങളിൽ മാത്രം ധാരാളമായി കണ്ടുവരുന്ന വളരെ അപകടകാരികളായ കുമ്മായ കടന്നലുകൾ വനനശീകരണമടക്കം പ്രകൃതിക്ക് സംഭവിച്ച തകർച്ച കാരണമാവാം ഇപ്പോൾ നാട്ടിൻ പുറങ്ങളിലും വ്യാപകമായത്. മണ്ണും ചപ്പ്ചവറുകളും സംയോജിപ്പിച്ച് ഉണ്ടാക്കുന്ന ഇത്തരം കൂടുകൾ കണ്ടെത്തി സ്വയം നശിപ്പിക്കാൻ ശ്രമിക്കാതെ, ഈമേഖലയിൽ വിദഗ്ധ പരിശീലനം ലഭിച്ചവരെ വിവരം അറിയിക്കുക.
അറിവില്ലായ്മ കൊണ്ടും മറ്റും കൂട് തകർക്കാനോ മണ്ണെണ്ണ പോലുള്ളവ ഒഴിക്കാനോ ശ്രമിച്ചാൽ ഇവ കൂടുതൽ അക്രമകാരികളാവും. ഇവയുടെ ആക്രമത്തിനിരയായാൽ ഉടനെ ചികിത്സ തേടണം അല്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാം.
വീടുകൾക്ക് സമീപം കാണപ്പെട്ട അപകടകാരികളായ ഇത്തരം കടന്നലുകളുടെ ഭീമൻ കൂടുകൾ സമീപകാലത്ത് കെ.ഇ.ടി എമർജൻസി ടീം റെസ്ക്യൂ ഫോഴ്സ് പ്രവർത്തകർ ധാരാളം നീക്കം ചെയ്തിട്ടുണ്ട്.കെ.ഇ.ടി എമർജൻസി ടീം റെസ്ക്യൂ ഫോഴ്സ് അംഗങ്ങളായ
ജില്ലാസെക്രട്ടറി, ബഷീർ വെട്ടിച്ചിറ,സലീം തൊഴിലാളി,
അബു മുനമ്പം ,
എന്നിവർ ചേർന്നാണ് അർദ്ധരാത്രി അതിസാഹസികമായി
കടന്നൽ കൂട് നീക്കം ചെയ്തത്