Type Here to Get Search Results !

മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട്, തിരിച്ചുവരവ് എപ്പോള്‍?; തുറന്നുപറഞ്ഞ് മരുമകൻ


മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരം. അടുത്തിടെ മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു

മമ്മൂട്ടിക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയിരുന്നു.അദ്ദേഹം ഓകെയാണെന്നും ഇടയ്ക്ക് സംസാരിക്കാറുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹവുമായുള്ള അത്മബന്ധത്തെക്കുറിച്ചും തുറന്നുപറയുകയാണ് മരുമകനും നടനുമായ അഷ്‌കർ സൗദാൻ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അഷ്‌കർ ഇക്കാര്യം തുറന്നുപറയുന്നത്.

അഷ്‌കറിന്റെ വാക്കുകളിലേക്ക്...
'അദ്ദേഹത്തിന്റെ മുന്നിലെത്തിയാല്‍ അമ്മാവൻ എന്നുള്ള ബഹുമാനമൊക്കെയുണ്ട്. എന്നാലും മുന്നിലെത്തിയാല്‍ ഞാൻ ഒരു ഫാൻ ബോയ് ആയി മാറും. നേരിട്ട് അദ്ദേഹത്തെ കാണുമ്ബോള്‍ സ്വാഭാവികമായും രോമാഞ്ചമുണ്ടാകും. ദൈവത്തിന്റെ കളിയാണത്. അദ്ദേഹത്തിന്റെ നന്മകളും കഴിവുകളും വല്ലാത്തൊരു ഓറയുണ്ട്. ഞാൻ മാമച്ചി എന്നാണ് വിളിക്കാറ്.

മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം ഉണ്ടാകുമ്ബോള്‍ എങ്ങനെ ചോദിക്കും എങ്ങനെ പ്രതികരിക്കും എന്നൊക്കെയുള്ള ഒരു ഭയമുണ്ട്. നിങ്ങളൊക്കെ കാണുന്ന പോലെയാണ് ഞാൻ അമ്മാവനെ നോക്കിക്കാണുന്നത്. അമ്മയൊക്കെ പോയി സംസാരിക്കും. അവരുടെ ബ്ലഡ് റിലേഷനാണല്ലോ.

മമ്മൂക്കയുടെ മരുമകനാണെന്ന് കരുതി സിനിമയിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. ആല്‍ബം, സീരിയല്‍, സിനിമ എന്നിങ്ങനെ പടിപടിയാണ് ഞാൻ എത്തിയത്. അദ്ദേഹത്തിന്റെ മരുമകൻ ആയതുകൊണ്ട് ആളുകള്‍ക്ക് നമ്മളെ അപ്രോച്ച്‌ ചെയ്യാൻ മടി കാണിക്കാറുണ്ട്. എനിക്ക് പേടിയാണ് ഓഡിഷന് പോകാൻ. സിനിമയില്‍ നേരിട്ടാണെങ്കില്‍ ഓകെ, എന്നാല്‍ ഈസി വേയില്‍ ഒന്നും നടക്കില്ല. നമ്മള്‍ കഷ്ടപ്പെട്ട് പ്രേക്ഷകരെ കയ്യിലെടുക്കണം. എന്നാല്‍ മാത്രമേ നിലനില്‍ക്കാൻ സാധിക്കൂ.

അദ്ദേഹത്തിന്റെ ഹെല്‍ത്ത് ഇപ്പോള്‍ ഹാപ്പിയാണ്. ബെറ്ററായി ഇരിക്കുന്നു. പുള്ളി ഹാപ്പിയാണ്. എന്താണ് സസ്‌പെൻസ് എന്നൊന്നും ആർക്കറിയില്ല. സെപ്റ്റംബർ ഏഴിന് പിറന്നാളാണ്. ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹം ഒന്ന് റെസ്റ്റ് എടുത്തതാണ്. വന്ന് കഴിഞ്ഞ് അതുക്കും മേലെ എന്ന പോലെ ഒരു വരവ് പ്രതീക്ഷിക്കാം. ഇനി മാസായി ഒരു വരവ് വന്നേക്കാം'- അഷ്‌കർ പറഞ്ഞു.