Type Here to Get Search Results !

എഎഫ്സി ചാമ്ബ്യൻസ് ലീഗ്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക് ; അടുത്ത മാസം എത്തിയേക്കും


എഎഫ്സി ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാൻ പോര്‍ച്ചുഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തുമെന്ന് സൂചന.






സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച മലേഷ്യയിലെ ക്വലാലംപുരില്‍ എഎഫ്സി ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പില്‍ റൊണാള്‍ഡോയുടെ ക്ലബായ സൗദിയിലെ അല്‍ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു. ഇതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ത്യയിലേക്കുള്ള വഴി തെളിഞ്ഞത്.

ചാമ്ബ്യന്‍സ് ലീഗിലെ പശ്ചിമമേഖലയിലെ 16 ടീമുകളെ നാലുഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഇതില്‍ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസ്ര്‍, പോട്ട് മൂന്നില്‍ ബഗാനും നാലില്‍ ഗോവയും ഉള്‍പ്പെട്ടു. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍.

മെസി കേരളത്തിലെത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് ഫുട്ബോളിലെ മറ്റൊരു സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തുന്നത്.