*താനൂർ:* സിഎച്ച്എംകെഎം ഗവ: കോളെജിനായി ഒഴുരിൽ നിർമ്മിക്കുന്ന ക്യാമ്പസിലെക്ക് നവംബർ മാസത്തോടെ അവസാന വർഷ ഡിഗ്രി ക്ലാസ്സുകൾ തുടങ്ങാനാവുമെന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന സർക്കാറിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 2.14 കോടി രൂപ ചെലവഴിച്ച് കോളേജിൽ നിർമിക്കുന്ന കളിക്കളത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടും വിധം മഡ് ടർഫിലാണ്എൻകളിക്കളം നിർമ്മിക്കുന്നത്. ഫുട്ബോൾ വോളിബോൾ, ഷട്ടിൽ ബാഡ്മിൻറൺ എന്നീ കളികൾക്ക് ഗ്രൗണ്ടിൽ സൗകര്യമൊരുക്കും സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. രണ്ട് മാസത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിക്കരിക്കും.
