തിരൂർ: താഴെപ്പാലത്ത് ഇന്ന് ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വരും.നഗരത്തിലെ രണ്ടാമത്തെ സിഗ്നൽ സംവിധാനമാണിത് .ഒരു വർഷത്തോളമായി പൂങ്ങോട്ട്കുളത്ത് സിഗ്നൽ പ്രവർത്തിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് താഴെ പാലത്തും സിഗ്നൽ ഒരുക്കിയിരുന്നെങ്കിലും പ്രവർത്തിച്ചിരുന്നില്ല.സിറ്റി ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങളും സ്റ്റേഡിയം ഭാഗത്ത് നിന്നു വരുന്നവയും പൂങ്ങോട്ടുകുളം ഭാഗത്തു നിന്ന് വരുന്നവയും സിഗ്നൽ പരിശോധിച്ചശേഷമേ കടന്നുപോകാവൂ എന്ന് തിരൂർ ഡിവൈഎസ്പി അറിയിച്ചു.
