Type Here to Get Search Results !

ഒരു മുറി നാരങ്ങ ഉപയോഗിച്ച്‌ വീട്ടില്‍ തന്നെ ചെയ്യാം ബ്ലീച്ച്‌, ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ ഇനി പാര്‍ലറിലേയ്ക്ക് ഓടേണ്ട


ആഘോഷവേളകളില്‍ തിളങ്ങി നില്‍ക്കാൻ ബ്യൂട്ടിപാർലറില്‍ പോകുന്നവരാണ് അധികം ആളുകളും.

പോക്കറ്റ് കാലിയാക്കുന്ന ധാരാളം ചർമ്മ പരിചരണ രീതികള്‍ പാർലറുകളില്‍ ലഭ്യമാണ്. ഇൻസ്റ്റൻ്റായിട്ടുള്ള ഗ്ലോ നേടാനും ഇവ സഹായിക്കും. എന്നാല്‍ രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ കൊണ്ടുള്ള ഇത്തരം പരിചരണ രീതികള്‍ ചർമ്മത്തിൻ്റെ സ്വാഭാവിക പ്രകൃതം തന്നെ നശിപ്പിക്കും. ഇത് അകാല വാർധക്യ ലക്ഷണങ്ങളിലേയ്ക്ക് നയിക്കും.

ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്ത ചേരുവകളാണ് എല്ലായിപ്പോഴും നല്ലത്. അവയ്ക്ക് പാർശ്വഫലങ്ങള്‍ കുറവായിരിക്കും. മാത്രമല്ല വലിയ തുക നല്‍കി പുറത്തു നിന്ന് വാങ്ങിക്കണ്ടതുമില്ല. അടുക്കളയിലുള്ള പല ചേരുവകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ അധികം ആളുകളും ബ്ലീച്ച്‌ ചെയ്യുന്നത പതിവുണ്ട്. എന്നാല്‍ ഇത്തരം പായ്ക്കറ്റ് ബ്ലീച്ചുകളില്‍ ഒരുപാട് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചർമ്മാരോഗ്യത്തിന് ദോഷകരമാണ്. പകരം നാച്യുറല്‍ ബ്ലീച്ചായ നാരങ്ങ പോലെയുള്ളവ ഉപയോഗിച്ചു നോക്കൂ.

ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ നാരങ്ങ ഉപയോഗിച്ച്‌ ബ്ലീച്ച്‌ എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

ചേരുവകള്‍

നാരങ്ങ
കറ്റാർവാഴ അല്ലെങ്കില്‍ തേൻ
വെള്ളം
തയ്യാറാക്കുന്ന വിധം

ഒരു മുറി നാരങ്ങ പിഴിഞ്ഞൊഴിച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിക്കാം. അതിലേയ്ക്ക് തേനോ കറ്റാർവാഴ ജല്ലോ ലഭ്യത അനുസരിച്ച്‌ ചേർത്തിളക്കി യോജിപ്പിക്കാം.

ഉപയോഗിക്കേണ്ട വിധം

ഇത് പാച്ച്‌ ടെസ്റ്റ് ചെയ്യാൻ മറക്കരുത്. കൈമുട്ടിലോ ചെവിക്കു പിറകിലായോ പുരട്ടി യാതൊരു അസ്വസ്ഥതകളും ഇല്ലെന്ന് ഉറപ്പു വരുത്താം. ഇത് മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇത് വൈകിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. നാരങ്ങ നീര് ഉപയോഗിച്ചതിനു ശേഷം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ഇടത്ത് നില്‍ക്കരുത്. സെൻസിറ്റീവ് ചർമ്മം ഉള്ളവർ ഇത് അധികമായി ഉപയോഗിക്കരുത്.

മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.