വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തി വേനലവധിയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങള്‍ നിരത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.
ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂണ്‍ മാസവും സ്കൂളുകള്‍ക്ക് അവധി നല്‍കാം. വർഷത്തില്‍ നടക്കുന്ന മൂന്ന് പരീക്ഷകള്‍, രണ്ട് പരീക്ഷയാക്കി ചുരുക്കാം. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താല്‍ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം.
പരാതികളും അപേക്ഷകളും നല്‍കുമ്ബോള്‍ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർക്കസിലെ നവീകരിച്ച ലാബിൻ്റെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് കാന്തപുരത്തിൻ്റെ പരാമർശമുണ്ടായത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി ശിവൻകുട്ടിയാണ്.
വർഷത്തില്‍ ഇപ്പോള്‍ മൂന്ന് പരീക്ഷകളാണുള്ളത്. ഇത് രണ്ടായി ചുരുക്കിയാല്‍ സമയ പ്രശ്നത്തിന് പരിഹാരമാകും. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനം എടുത്താല്‍ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും ആക്ഷേപങ്ങളും പറയുമ്ബോള്‍ മന്ത്രി അത് പഠിച്ചിട്ട് പറയാം എന്ന് പറയുന്നു. അത് ബുദ്ധി ഉളളവരുടെ ലക്ഷണമാണെന്നും കാന്തപുരം പറഞ്ഞു. എന്നാല്‍ കാന്തപുരത്തിൻ്റെ ആരാധകനാണ് താനെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. കാന്തപുരത്തെ വേദിയില്‍ ഇരുത്തിയായിരുന്നു പ്രശംസ. വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്ബോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്ന് കാന്തപുരത്തിന് മന്ത്രി ഉറപ്പ് നല്‍കി. അന്തിമ തീരുമാനം അതിന് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സമയമാറ്റം - അവധി മാറ്റം എന്നിവ കാന്തപുരം ഇവിടെ സൂചിപ്പിച്ചു. എല്ലാവർക്കും സ്വീകാര്യമായ ഒരു കമ്മറ്റിയെ ഇതിനായി ചുമതലപ്പെടുത്തൂ. താൻ ഉസ്താദിന്റെ ആരാധകനാണ്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്താണ് നിയമസഭയിലെത്തിയത്. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നതില്‍ തർക്കമില്ല. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളോട് തുല്യ സ്നേഹമാണുള്ളത്. കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വേണം. എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചർച്ച നടത്തുമെന്ന് ഉറപ്പ് തരുന്നു. ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നത് ഏകാധിപത്യ രീതിയാണെന്നും മന്ത്രി മറുപടി നല്‍കി.
