Type Here to Get Search Results !

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച്‌ അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്


സമൂഹമാധ്യമങ്ങളില് തനിക്കെതിരെ അധിക്ഷേപമെന്ന പരാതിയുമായി കല്പ്പറ്റ എംഎല്എ ടി സിദ്ധീഖിന്റെ ഭാര്യ ഷറഫുന്നീസ.

യുവനടിയുടെ ആരോപണത്തില് യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല് മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ചാണ് തനിക്കെതിരെ അധിക്ഷേപം തുടരുന്നതെന്ന് ഷറഫുന്നീസ പറഞ്ഞു. ശശികല റഹീമെന്ന സിപിഎമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളും തന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയാണെന്ന് ഷറഫുന്നീസ ഫേസ്ബുക്കില് കുറിച്ചു.

രാഹുല് മാങ്കൂട്ടത്തില്, ടി സിദ്ധീഖ് എന്നിവര്ക്കൊപ്പം ഷറഫുന്നീസയും, മകനും ഭക്ഷണം കഴിക്കാന് ഇരിക്കുന്ന ചിത്രമാണ് സിപിഎം അനുഭാവി ഫേസ്ബുക്കില് പങ്കുവെച്ചത്. ' ശേഷം എന്താണവിടെ നടന്നിട്ടുണ്ടാവുക എന്നാലോചിച്ചിട്ട് '... എന്ന തലക്കെട്ടോട് കൂടിയാണ് ശശികല റഹീം എന്ന അക്കൗണ്ടില് നിന്ന് പോസ്റ്റ് ഷെയര് ചെയ്തിട്ടുള്ളത്. ഇതിന് താഴെ വിവിധ സിപിഎം പ്രൊഫൈലുകള് അധിക്ഷേപ കമന്റുകളും കുറിച്ചിട്ടുണ്ട്.

തന്റെ ആത്മാഭിമാനത്തെയും, സ്ത്രീത്വത്തെയും അപമാനിക്കുമ്ബോള് കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങള് തന്നെയല്ലേ ശൈലജ ടീച്ചര്ക്കും, ദിവ്യയ്ക്കും, ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നതെന്നും ഷറഫുന്നീസ ചോദിക്കുന്നു. രാഷ്ട്രീയത്തില് നിന്ന് മാറി നില്ക്കുന്നവരാണ് ഞാനും, കുഞ്ഞുങ്ങളും. പൊതുപ്രവര്ത്തകനായ പങ്കാളിയെ രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ കുടുംബ ജീവിതത്തെയും തന്നെയും നിന്ദ്യമായ ഭാഷയില് അപമാനിക്കാന് അനുവദിക്കില്ലെന്നും നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും ഷറഫുന്നീസ വ്യക്തമാക്കി.

ആലപ്പുഴയില് ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില് എത്തിയത് മദ്രാസ് ടൈഗേഴ്സിന്റെ പേരില്

കുറിപ്പിന്റെ പൂർണ്ണരൂപം

ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച കാര്യമാണോ?. യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണോ?. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങള്‍ ചോദിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേർത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്.

ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്. നിങ്ങളുടെ വനിതാ നേതാക്കള്‍ക്കെതിരെ ഇത്തരം പദങ്ങള്‍ പ്രയോഗിക്കുമ്ബോള്‍ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്ബോള്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങള്‍ തന്നെയല്ലേ ശൈലജ ടീച്ചർക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവർത്തകനായ എന്റെ പങ്കാളിയെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയില്‍ അപമാനിക്കാൻ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച്‌ കൊടുക്കാനാവില്ല…