Type Here to Get Search Results !

കോഴിക്കോട് ശക്തമായ കാറ്റ്, തേക്ക് കടപുഴകി സ്കൂള്‍ ബസിന് മുകളില്‍ വീണു; ഒഴിവായത് വൻ ദുരന്തം


ശക്തമായ കാറ്റില്‍ ഭീമന്‍ തേക്ക് കടപുഴകി സ്കൂള്‍ ബസിന് മുകളില്‍ വീണ് അപകടം. കോഴിക്കോട് മീഞ്ചന്തയിലാണ് സംഭവം.

ഇന്നലെ വൈകീട്ടോടെ റോഡരികില്‍ നിർത്തിയിട്ടിരിക്കുകയായിരുന്ന സ്കൂള്‍ ബസിന് മുകളിലേക്ക് തേക്ക് കടപുഴകി മറിയുകയായിരുന്നു. അപകടത്തില്‍ സ്കൂള്‍ ബസും ഒരു സ്കൂട്ടറും തകർന്നെങ്കിലും ആളപായമില്ല. പാവങ്ങാട് ഇഎംഎസ് സ്‌കൂളിലെ ബസ്സിന് മുകളിലേക്കാണ് മരം പതിച്ചത്.

മീഞ്ചന്തയിലെ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോംപൗണ്ടിലെ തേക്ക് മരമാണ് വീണത്. സമീപത്തെ കടകളില്‍ ഈ സമയം ആളുകളുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഡ്രൈവർ ബസ് റോഡരികില്‍ നിര്‍ത്തിയിട്ടതിനു ശേഷം സമീപത്തേക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഫയർഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.