സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനെതിരെ പീഡനകേസ്. മലപ്പുറം സ്വദേശിയായ വേറ്റ്ലിഫ്റ്റിങ് പരിശീലകനെതിരെയാണ് കേസ്.
ടീമിലെടുക്കില്ലെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന് മലപ്പുറം സ്വദേശിനികള്‍ പരാതിയില്‍ പറയുന്നു. കോട്ടയ്ക്കല്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടപ്പോള്‍ വനിതാ പൊലീസ് അപമാനിച്ചുവെന്നും പരാതിയില്ലെന്ന് എഴുതിനല്‍കാൻ നിര്‍ദേശിച്ചെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തത്.
