Type Here to Get Search Results !

വ്യാഴാഴ്ച വൈകിട്ട് ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ


കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അമീന ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആശുപത്രി മാനേജറുടെ അനീതിക്കെതിരെ പോരാടുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍.

അമീനയുടെ കുടുംബം അതീവ ദാരിദ്ര്യത്തിലാണ്. കേസിന് പോകാന്‍ പോലും ധൈര്യമില്ലാത്ത അവസ്ഥയിലാണ് അവര്‍. പക്ഷേ, നൂറുകണക്കിന് നഴസുമാര്‍ അമീനയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും നീതിക്കായി പോരാട്ടത്തിന് ഇറങ്ങുമെന്നും യുഎന്‍എ ദേശീയ അദ്ധ്യക്ഷന്‍ ജാസ്മിന്‍ ഷെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ജാസ്മിന്‍ഷായുടെ കുറിപ്പ് ഇങ്ങനെ:

അമീനയ്ക്ക് നീതി വേണം...!

കേരളത്തെ ഞെട്ടിച്ച്‌ വീണ്ടും ഒരു നഴ്‌സ് ആത്മഹത്യ ചെയ്തു.

എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പുലിക്കുന്നേപ്പടിയിലെ മിഥ്‌ലാജിന്റെ മകളായ 23 വയസ്സുള്ള അമീന, കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലെ നഴ്‌സിങ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറഞ്ഞ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്. വിദേശത്ത് പോകാനുള്ള പേപ്പറുകള്‍ ഒക്കെ റെഡിയായി .ഇനി മൂന്ന് ദിവസം മാത്രമേ ജോലിക്ക് വരണ്ടുള്ളൂ, തന്റെ ആദ്യ സാലറിക്ക് ഉമ്മയെയും ഉപ്പയെയും ഉംറയ്ക്ക് കൊണ്ടുപോകണം എന്നതായിരുന്നു പെണ്‍കുട്ടിയുടെ സ്വപ്നം.

എന്നാല്‍ ആ കുടുംബത്തിനെ ഞെട്ടിച്ച്‌ കൊണ്ട് ആ സഹോദരി ഈ ലോകത്ത് നിന്നും വിട പറഞ്ഞു.ജൂലൈ 13-ന് അമീനയെ റൂമില്‍ ബോധരഹിതയായി കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

അമീന ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ മാനേജര്‍ നല്‍കിയ മാനസിക പീഡനം, സംശയാസ്പദമായ ഇടപെടലുകള്‍, താന്‍ വര്‍ക്ക് ചെയ്ത മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തരാനായില്ല എന്ന് പറഞ്ഞ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ വക്താവായ മാനേജര്‍ പറഞ്ഞപ്പോള്‍ ആ കുട്ടി മരണം തിരഞ്ഞെടുക്കുകയായിരുന്നു എന്നതായിരുന്നു കിട്ടുന്ന വിവരങ്ങള്‍ . മാനേജര്‍ വിളിപ്പിച്ചതു എല്ലാം CCTV ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അമീനയുടെ കുടുംബം അതീവ ദാരിദ്ര്യത്തിലാണ്. കേസിന് പോകാന്‍ പോലും ധൈര്യമില്ലാത്ത അവസ്ഥയിലാണവര്‍.

മാനേജര്‍ ഇപ്പോള്‍ ഒളിവിലാണ്. പക്ഷെ, നൂറുകണക്കിന് നഴ്‌സുമാര്‍ ഇപ്പോള്‍ ദൃഢമായി ഈ കുടുംബത്തിന് ഒപ്പം നില്‍ക്കുകയാണ്.

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വക്താവായ മാനേജറിന്റെ ഈ അനീതിക്കെതിരെ, United Nurses Association രംഗത്തിറങ്ങുകയാണ്.

?? ഇനി ഒരു നഴ്‌സിനും ഈ അവസ്ഥ ഉണ്ടാകരുത്.

#JusticeForAmeena

#UnitedForNurses

#StopWorkplaceHarassment

#UNAWithAmeena

#AmeenaVinodikkoruNeravu