Type Here to Get Search Results !

ചെറിയമുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈവനിങ്‌ ഒ.പി. തുടങ്ങി


ചെറിയമുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഈവനിംഗ്‌ ഒ.പിയുടെ ഉദ്‌ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.


റഫീഖ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ ഉച്ചയ്‌ക്ക് ഒന്ന്‌ മുതല്‍ അഞ്ച്‌ വരെ ആശുപത്രിയില്‍ ഒരു ഡോക്‌ടറുടെയും ഫാര്‍മസിസ്‌റ്റിന്റെയും സേവനം ലഭ്യമാക്കും. ഇതിനായി ഗ്രാമപഞ്ചായത്ത്‌ അഞ്ച്‌ ലക്ഷം രൂപയുടെ പദ്ധതി വിഭാവനം ചെയ്‌തിട്ടുണ്ട്‌. ഫാര്‍മസിയുടെ നവീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ചടങ്ങില്‍ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലേരി മൈമൂന അധ്യക്ഷയായി. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ അംഗം വി.കെ.എം. ഷാഫി, താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സൈനബ ചേനാത്ത്‌ മുഖ്യാതിഥികളായിരുന്നു.
ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.ടി. നാസര്‍, താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷ പി.എച്ച്‌. കുഞ്ഞായിഷക്കുട്ടി, ഗ്രാമ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷരായ റജീന ലത്തീഫ്‌, ഹാജിഷ തെസ്‌നി, ഐ.വി. അബ്‌ദുസ്സമദ്‌, അംഗങ്ങളായ എന്‍.എ. നസീര്‍, ഓളിയില്‍ സെയ്‌താലി, ശംസിയ സുബൈര്‍, ടി.എ. റഹീം, കെ. രാധ, സി. ബീന, ടി. ഇബ്രാഹീംകുട്ടി, സരിത, വി. മന്‍സൂര്‍, എം. മുനീറുന്നീസ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആസിഫ്‌ ജാന്‍, ചെറിയമുണ്ടം സര്‍വ്വീസ്‌ ബാങ്ക്‌ പ്രസിഡന്റ്‌ വൈ. സല്‍മാന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സി.കെ. അബ്‌ദു, ഉമ്മര്‍ കുട്ടി, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ബൈജു, മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എ. റഫീഖ്‌, മുന്‍ വൈസ്‌ പ്രസിഡന്റ്‌ യൂസഫ്‌ കല്ലേരി പ്രസംഗിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഏറെ പ്രയോജനപ്പെടുന്ന ഒരു ജനകീയ ആവശ്യമാണ്‌ ഈവനിംഗ്‌ ഒ.പി. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ നിരന്തരമായ ഇടപെടലിലൂടെ സാധ്യമായത്‌. മലപ്പുറം ജില്ല പഞ്ചായത്ത്‌ ഭരണസമിതി അമ്ബത്‌ ലക്ഷം രൂപ വകയിരുത്തി പൂര്‍ത്തീകരിക്കുന്ന മച്ചിങ്ങപ്പാറ സബ്‌ സെന്റര്‍ അടുത്ത മാസം നാടിന്‌ സമര്‍പ്പിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖയും ഫണ്ട്‌ വകയിരുത്താന്‍ പരിശ്രമിച്ച ജില്ലാ പഞ്ചായത്ത്‌ അംഗം വി.കെ.എം. ഷാഫിയും ഈവനിംഗ്‌ ഒ.പിയുടെ ഉദ്‌ഘാടന ചടങ്ങില്‍ അറിയിച്ചു.

Tags