Type Here to Get Search Results !

പതിനൊന്നുകാരിയെ ലൈംഗികപീഡനത്തിനിരയാക്കി: കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി മദ്രസ അധ്യാപകന് 86 വര്‍ഷം കഠിനതടവും നാലര ലക്ഷം രൂപ പിഴയും ;


പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസില്‍ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിലായി 86 വർഷം കഠിനതടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ.



മലപ്പുറം ഒതുക്കുങ്ങല്‍ ചീരിക്കപ്പറമ്ബില്‍ ജാബിർ അലിയെയാണ് (30) മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ സർക്കാരിന്റെ വിക്ടിം കോമ്ബൻസേഷൻ സ്കീം പ്രകാരം അതിജീവിതയ്ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നല്‍കി.

പ്രതിയുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. 2022 ഏപ്രില്‍ 21-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം വനിതാ പോലീസ് ഇൻസ്പെക്ടർ റസിയ ബങ്കാളത്താണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 19 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു. 39 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്കയച്ചു.
Tags