വാളയാർ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ സ്വകാര്യ ബസ്സിലെ യാത്രക്കാരനില്‍ നിന്നും 7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
മലപ്പുറം താണലൂർ സ്വദേശി അരുണ്‍.സി.പി (28 ) ആണ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറത്തെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് വിവരം.
എക്സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത്.പി.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ മേഘനാഥ്.ഡി, ബസ്റ്റിൻ.കെ.എക്സ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദിനേഷ്.കെ.വി, സിവില്‍ എക്സൈസ് ഓഫീസർമാരായ അലി അസ്‌കർ.പി, ശരവണൻ.പി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
അതിനിടെ കോട്ടയം ചങ്ങനാശ്ശേരിയില്‍ 1.33 കിലോഗ്രാം കഞ്ചാവുമായി വാകത്താനം സ്വദേശി റെനീഷ്.കെ.രാജ് എന്നയാളെയും എക്സൈസ് പിടികൂടി. ചങ്ങനാശ്ശേരി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ആദർശ്.എസ്.ബി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സുരേഷ്.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷിജു.കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ.പി.ബി, ഹാംലറ്റ്.എം.എസ്, അരുണ്‍.പി.നായർ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ നിത്യാ.വി.മുരളി എന്നിവർ റെയ്‌ഡില്‍ പങ്കെടുത്തു.
