Type Here to Get Search Results !

13 വയസിന് താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍ - സോഷ്യല്‍ മീഡിയ ഉപയോഗം മാനസികാരോഗ്യത്തിന് ഭീഷണി. ആത്മഹത്യാ ചിന്തകളും ആക്രമണാത്മക പെരുമാറ്റവും കൂടുന്നു -


പ്രിയം പ്രകടിപ്പിക്കാനും ശീലക്കേട് അകറ്റാനായി ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ യഥേഷ്ടം ഉപയോഗിക്കാൻ അനുവദിക്കുന്ന 13 വയസ്സിന് മുമ്ബ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാൻ തുടങ്ങുന്ന കുട്ടികള്‍ക്ക് 18 വയസ്സാകുമ്ബോള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഒരു ശാസ്ത്രീയ പഠനം വെളിപ്പെടുത്തുന്നു.










ഹെല്‍ത്ത് ഡേ വെബ്‌സൈറ്റ് പറയുന്നത് പ്രകാരം മാനസികാരോഗ്യത്തില്‍ വൈദഗ്ദ്ധ്യമുള്ള അമേരിക്കൻ സാബിൻ ലബോറട്ടറീസിലെ ഒരു ഗവേഷണ സംഘം ഇത് സംബന്ധിച് വിശദമായ പഠനവും ഗവേഷണവും നടത്തിയിട്ടുണ്ട്.

ഇന്റർനെറ്റ് ഉപയോക്താക്കളായ 1.5 ദശലക്ഷത്തിലധികം പേരുടെ മാനസികാരോഗ്യ ഫയലുകള്‍, ജനസംഖ്യാ വിവരങ്ങള്‍, ജീവിതശൈലി ഡാറ്റ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു വലിയ ഡാറ്റാബേസായ ഗ്ലോബല്‍ മൈൻഡ് പ്രോജക്റ്റില്‍ നിന്നുള്ള ഡാറ്റയാണ് സംഘം വിശകലനം ചെയ്തത്.

ജേണല്‍ ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കേപ്പബിലിറ്റീസില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്‌, 12 വയസിനും താഴെ പ്രായമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ പ്രായപൂർത്തിയാകുമ്ബോള്‍ തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന മാനസിക ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഇതിലൂടെ പുതിയ തലമുറയില്‍ സംഭവിക്കുന്നത് ആത്മഹത്യാ ചിന്തകള്‍, ആക്രമണാത്മക പെരുമാറ്റം, യാഥാർത്ഥ്യത്തില്‍ നിന്നുള്ള അകല്‍ച്ച, ഭ്രമാത്മകത എന്നീ പ്രവണതകളുമാണ്.

ചെറുപ്രായത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍ അപകർഷതാബോധം, ആത്മാഭിമാനം കുറയല്‍, വൈകാരികമായ പ്രതിരോധശേഷി കുറയല്‍ എന്നിവ അനുഭവപ്പെടാമെന്ന് ഗവേഷകർ കണ്ടെത്തി.

ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, അവർ അസ്ഥിരത, പിരിമുറുക്കം, മറ്റുള്ളവരോടുള്ള കുറഞ്ഞ സഹാനുഭൂതി തുടങ്ങിയ ലക്ഷണങ്ങളാണ് കാണിച്ചത്.

ഇത്തരം ദുഷ്ഫലങ്ങള്‍ സോഷ്യല്‍ മീഡിയ ആക്‌സസ് ചെയ്യാൻ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതു മൂലമാണ് കൂടുതലായും ഉണ്ടാകുന്നതെന്നും ഗവേഷകർ സ്ഥിരപ്പെടുത്തുന്നു.

സൈബർ ഭീഷണി ഉണ്ടാകാനുള്ള സാധ്യത, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍, കുടുംബബന്ധങ്ങള്‍ ദുർബലമാകല്‍ എന്നിവയും ഇതേ കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നു.












13 വയസ്സിന് താഴെയുള്ളവർക്ക് മൊബൈല്‍ ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ ഭാവിതലമുറയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഗവേഷണ സംഘം ആഹ്വാനം ചെയ്യുന്നത്.