രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും എകെ ശശീന്ദ്രൻ ആരോപിച്ചു. സംഭവം നിലമ്ബൂരില്‍ അറിയുന്നതിന് മുമ്ബ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോള്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍ എന്നും വനംമന്ത്രി ചോദിച്ചു. വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ ഗുരുതര ആരോപണം.
വനംമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ട് എ കെ ശശീന്ദ്രനെ തിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു. വനംമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും സണ്ണി ജോസഫ് രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി.
