Type Here to Get Search Results !

വേങ്ങരയിൽ ഓടുന്ന കാറില്‍ നിന്നും രണ്ട്പേര്‍ തെറിച്ചു വീണു


ശനിയാഴ്ചയാണ് അപകടം നടന്നത്. കാർ വേഗത്തില്‍ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്‍റെ പിന്നിലെ ഇടതു വശത്തെ ഡോറുകള്‍ തുറന്ന് പോവുകയായിരുന്നു.

ഡോർ തുറന്നതോടെ സൈഡില്‍ ഇരുന്ന ആള്‍ ആദ്യം തെറിച്ചു വീണു പിന്നാലെ ഒരാള്‍ കൂടി തെറിച്ചുവീഴുകയായിരുന്നു. കാറില്‍ നിന്ന് തെറിച്ചുവീണവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ല.

വാഹനത്തിന്‍റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും ഓടികൂടി. പിന്നാലെ തെറിച്ചുവീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.