ഹെബ്ബഗൊഡി സ്വദേശി മാനസ(26) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിവ് പട്രോളിംഗിനിടെയാണ് പ്രതി പോലീസിന്‍റെ പിടിയിലായത്.വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പോലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുന്നനിടെ സ്‌കൂട്ടറിന്‍റെ ഫുട്‌ബോഡില്‍ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തുകയായിരുന്നു.
ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ശങ്കറും മാനസയും ഹീലാലിഗെയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
അടുത്തിടെ ഭാര്യയോട് ശങ്കര്‍ വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴായിരുന്നു കൊലപാതകം.പിന്നീട് ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടായതോടെ വീട്ടില്‍ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ശങ്കര്‍ മാനസയെ ആക്രമിക്കുകയായിരുന്നെന്നാണ് നിഗമനം.
