യാത്രക്കരാനായി ഓപറേഷൻ കണ്‍ട്രോള്‍ സെന്ററിലേക്ക് ഫോണ്‍ വിളിച്ച മന്ത്രി ഗണേഷ് കുമാറിന് കൃത്യമായ മറുപടി നല്‍കാതിരുന്ന വനിത കണ്ടക്ടർമാർ ഉള്‍പ്പെടെ ഒൻപത് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാനും ബസ് സമയം അറിയാനുമാണ് കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നത്. എന്നാല്‍, യാത്രക്കാർക്ക് കൃത്യമായി മറുപടി പലപ്പോഴും ലഭിക്കാറില്ല എന്ന പരാതി വ്യാപകമായിരുന്നു. തുടർന്നാണ് മന്ത്രി യാത്രക്കാരനെന്ന രീതിയില്‍ വിളിച്ചുനോക്കിയത്. ഫോണ്‍ സ്വീകരിക്കാതിരുന്ന ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കാൻ കെ.എസ്.ആർ.ടി.സി എം.ഡിയോട് നിർദേശിക്കുകയായിരുന്നു. മറ്റു ജില്ലകളിലെ ഡിപ്പോയിലേക്ക് ഉള്‍പ്പെടെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്.
കണ്‍ട്രോള്‍ റൂം ഒഴിവാക്കുമെന്നും പകരം ആപ്പ് സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കണ്‍ട്രോള്‍ റൂമില്‍ പലരും ജോലി ചെയ്യാതെ ഇരിക്കുകയാണെന്നാണ് മന്ത്രി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍വിളിയും പിന്നാലെയുള്ള നടപടിയും. അതേസമയം ഡ്യൂട്ടിയില്ലാത്തവരെ സസ്‌പെന്‍ഡ് ചെയ്തതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
