മലപ്പുറം എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. എടരിക്കോട് സ്വദേശി തൗഹക്കാണ് പരിക്കേറ്റത്. കാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കാണ് ഉള്ളത്. ഈ ഭാഗത്ത് പാത പൂർണ്ണമായും തുറന്ന് കൊടുത്തിരുന്നില്ല. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.
കനത്ത മഴയില്‍ പുത്തനത്താണ് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ആറുവരിപ്പാത എടരിക്കോട് മമ്മാലിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. പുതുപ്പറമ്ബിലെ പെങ്ങളുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. നിർമാണ പ്രവൃത്തികള്‍ ന ടക്കുന്ന ഭാഗത്തെ വെള്ളക്കെട്ടിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എടരിക്കോട് സ്വദേശി ഹുബൈബ് ഹുദവിയുടെ മകള്‍ തൗഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പുറത്തെത്തിയ ഹുബൈബാണ് ഭാര്യയേയും മക്കളേയും പുറത്തെത്തിച്ചത്.
