Type Here to Get Search Results !

സീബ്രലൈനിൽ വച്ച് വിദ്യാർത്ഥികളെ ഇടിച്ചിട്ടു; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി


: കോഴിക്കോട് മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ്‌ മുറിച്ചു കടക്കുകയായിരുന്ന മടപ്പള്ളി ഗവ. കോളേജ് വിദ്യാർഥിനികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ്‌ ഫുറൈസ് ഖിലാബിന്റെ (24) ലൈസൻസാണ് റദ്ദാക്കിയത്. 

സംഭവത്തിൽ മുഹമ്മദ്‌ ഫുറൈസ് ഖിലാബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ സിസിടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
 ഇടിച്ചുവീഴ്ത്തിയ ഉടനെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് ഇറങ്ങിയോടുന്നതും ദൃശ്യത്തിലുണ്ട്. 

കണ്ണൂർ– കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അയ്യപ്പൻ ബസാണ് തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ പത്തോളം വിദ്യാർഥികളെ ഇടിച്ചിട്ടത്‌. മടപ്പള്ളി ഗവ. കോളേജ് വിദ്യാർഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് പരിക്കേറ്റത്'