Type Here to Get Search Results !

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; പിന്നാലെ എത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി; മുക്കത്ത് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് മുക്കത്തിനടുത്ത് വാഹന അപകടത്തിൽ ഒരാൾ മരിച്ചു .മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. താജുദീൻ സ്കൂട്ടർ എടുക്കാനായി റോഡിന് കുറുകെ കടകുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശപത്രി മോർച്ചറിയിലേക്ക് മാറ്റി.